എല്‍ടിടിയില്‍ കൂടുതല്‍ പ്ലാറ്റ്‌ഫോമുകള്‍ വരുന്നു

പരേലും ടെര്‍മിനസ് ആക്കും
More platforms are coming to LTT

എല്‍ടിടിയില്‍ കൂടുതല്‍ പ്ലാറ്റ്‌ഫോമുകള്‍ വരുന്നു

Updated on

മുംബൈ: കുര്‍ള ലോക്മാന്യ തിലക് ടെര്‍മിനസ് (എല്‍ടിടി) വിപുലീകരണത്തിനും പരേലില്‍ പുതിയ ടെര്‍മിനസിനും കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കി. വളരെക്കാലമായി മുടങ്ങിക്കിടന്ന രണ്ട് പ്രധാന റെയില്‍വേ പദ്ധതികളാണിവ. നടപ്പുസാമ്പത്തിക വര്‍ഷത്തിനുള്ളില്‍ ഈ പദ്ധതികള്‍ക്കാവശ്യമായ എല്ലാ അനുമതികളും ലഭിക്കുമെന്നും പ്രവൃത്തികള്‍ ആരംഭിക്കുമെന്നും പ്രതീക്ഷിക്കുന്നതായി അധികൃതര്‍ പറഞ്ഞു.

എല്‍ടിടിയില്‍ നിലവിലുള്ള ടെര്‍മിനസിനും വിദ്യാവിഹാര്‍ സ്റ്റേഷനുമിടയില്‍ ധാരാളം സ്ഥലമുണ്ട്, ഇവിടെ കുറഞ്ഞത് മൂന്നോ നാലോ പ്ലാറ്റ്‌ഫോമുകളെങ്കിലും നിര്‍മിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.

എല്‍ടിടി നിലവില്‍ 52 ദീര്‍ഘദൂര ട്രെയിനുകള്‍ കൈകാര്യം ചെയ്യുന്നു. അവധിക്കാലത്ത് ഇത് 74 ആയി ഉയര്‍ന്നിരുന്നു. ഏഴ് പ്ലാറ്റ്‌ഫോമുകള്‍ ഇതിനകം ഇവിടെ പ്രവര്‍ത്തനക്ഷമമാണ്. പ്രതിദിനം 70,000 യാത്രക്കാരെ കൈകാര്യം ചെയ്യുന്നു.

പുതിയ പ്ലാറ്റ്‌ഫോമുകള്‍ നിര്‍മിക്കേണ്ട സ്ഥലത്ത് റെയില്‍വേ ക്വാര്‍ട്ടേഴ്‌സുകളും പഴയ റെയില്‍വേ ലൈനുകളും ഉള്‍പ്പെടുന്നു. ഇവയെല്ലാം നീക്കം ചെയ്യും. പരേലിലെ പുതിയ ടെര്‍മിനസ് കുര്‍ളയ്ക്കും പരേലിനും ഇടയില്‍ അഞ്ചാമത്തെയും ആറാമത്തെയും ലൈനുകളുമായി പ്രവര്‍ത്തിക്കാന്‍ രൂപകല്പന ചെയ്തിരിക്കുന്നു. മുംബൈയില്‍ നിന്ന് കേരളത്തിലേക്കുള്ള ട്രെയിനുകള്‍ പുറപ്പെടുന്നതും കുര്‍ളയില്‍ നിന്നാണ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com