റെയിൽവേ ടിക്കറ്റില്ലാതെ യാത്ര: താനെയിൽ ഒറ്റ ദിവസം പിടിയിലായത് 2200 ലധികം പേർ

ഭാവിയിലും ഇത്തരത്തിലുള്ള ഡ്രൈവുകൾ നടത്തുമെന്ന് അധികൃതർ
Representative image of a train
Representative image of a train

താനെ: താനെയിൽ ഒറ്റ ദിവസം 2200-ലധികം യാത്രക്കാരെ ടിക്കറ്റില്ലാത്ത യാത്ര ചെയ്യുന്നവരെ പിടി കൂടുന്നതിനായി റെയിൽവേ അറിയിച്ചു. അടുത്തിടെ താനെ സ്റ്റേഷനിൽ നടന്ന ടിക്കറ്റ് ചെക്കിംഗ് ഡ്രൈവിലാണ് 2200 ലധികം പേരെ ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്തതിന് പിടികൂടിയത് .ജനുവരി 9നായിരുന്നു ഈ ഓപ്പറേഷൻ നടന്നത് ,

ദിവസേന 6 ലക്ഷം പേർ യാത്രചെയ്യുന്ന തിരക്കേറിയ റെയിൽവേ സ്റ്റേഷനായ താനെയിൽ നടത്തിയ ഡ്രൈവ് അക്ഷരാർത്ഥത്തിൽ പിടിക്കപെട്ടവരുടെ എണ്ണം കണ്ട് റെയിൽവേ തന്നെ ഞെട്ടിയിരിക്കുകയാണ്. ഇത്തരം ഡ്രൈവുകൾ ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്യുന്നവരിൽ ഒരു ബോധവൽക്കരണം നടത്താൻ കൂടിയായിരുന്നു എന്ന് റെയിൽവേ അധികൃതർ പറയുന്നു.

100 ടിക്കറ്റ് ചെക്കർമാരുടെയും 27 റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സിന്‍റെയും (ആർപിഎഫ്) ഉദ്യോഗസ്ഥരെയാണ് പകൽ മുഴുവൻ നീണ്ട നുന്ന കൂട്ടായ പ്രവർത്തനത്തിനൊടുവിലാണ് ടിക്കറ്റില്ലാതെ യാത്ര ചെയ്ത ഇത്രയധികം ആളുകളെ പിടികൂടാന്‍ കഴിഞ്ഞത്. ഈയിനത്തിൽ 6.24 ലക്ഷം രൂപ പിഴ ഈടാക്കിയിട്ടുണ്ടെന്നും ഭാവിയിലും ഇത്തരത്തിലുള്ള ഡ്രൈവുകൾ നടത്തുമെന്ന് അധികൃതർ വ്യക്തമാക്കി.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com