
പുനെയില്‍ നിന്ന് കൂടുതല്‍ വന്ദേഭാരത് ട്രെയിനുകള്‍
മുംബൈ: മഹാരാഷ്ട്ര, ഗുജറാത്ത്, കര്‍ണാടക, തെലങ്കാന എന്നിവിടങ്ങളിലെ പ്രധാന നഗരങ്ങളെ ബന്ധിപ്പിച്ച് പുതിയ വന്ദേഭാരത് ട്രെയിനുകള്‍ വരുന്നു.
ബെളഗാവി, ഹൈദരാബാദ്, വഡോദര എന്നീ നഗരങ്ങളിലേക്കാണ് പുതിയ സര്‍വീസുകള്‍ നടത്തുക. പുനെയില്‍ നിന്നാകും സര്‍വീസുകള്‍.
വന്ദേഭാരത് ട്രെയിനുകളുടെ സേവനം വിനോദസഞ്ചാര മേഖലയ്ക്കും ഉണര്‍വേകും എന്ന കണക്കുകൂട്ടലിലാണ് ട്രെയിന്‍ സര്‍വീസുകള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്.
മുംബൈയില്‍ നിന്ന് നടത്തുന്ന വന്ദേഭാരത് സര്‍വീസുകളെല്ലാം മികച്ച പ്രതികരണമാണ് നേടുന്നത്. ഇതും കണക്കിലെടുത്താണ് സര്‍വീസുകള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്.