മോട്ടോർമാന്‍റെ സമയോചിത ഇടപെടൽ മൂലം മുംബൈയിൽ ട്രെയിൻ അപകടം ഒഴിവായി

ഇരുമ്പ് കഷ്ണം കണ്ടെത്തിയ പ്രദേശത്തിന് കൃത്യമായ അതിർവരമ്പുകൾ ഇല്ലെന്നും ചേരികളാൽ ചുറ്റപ്പെട്ടതാണെന്നും അന്വേഷണത്തെ സങ്കീർണ്ണമാക്കുന്നതായി സൂചിപ്പിക്കുന്നു
Motorman
Motorman

മുംബൈ: മാൻഖുർദിന് സമീപം റെയിൽവേ ട്രാക്കിൽ ഇരുമ്പ് വസ്തു കണ്ടെത്തിയതിനെ തുടർന്ന് മോട്ടോർമാന്റെ സമയോചിത ഇടപെടൽ മൂലം വൻ അപകടം ഒഴിവായി.സ്തുത്യർഹമായ പ്രവർത്തനത്തിലൂടെ തിങ്കളാഴ്ച വൈകുന്നേരം മാൻഖുർദിന് സമീപം ഒരു ദുരന്തം ഒഴിവാകുകയായിരുന്നു.

രാത്രി 8:44 ന് മാൻഖുർദിനും വാഷിക്കും ഇടയിൽ, പൻവേലിലേക്കുള്ള ലോക്കൽ ട്രെയിനിന്‍റെ മോട്ടോർമാൻ ട്രാക്കിൽ ഒരു ഇരുമ്പ് കഷണം കാണാനിടയാകുകയും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കിക്കൊണ്ട് മോട്ടോർമാൻ ഉടൻ ട്രെയിൻ നിർത്തുകയും വസ്തു ട്രാക്കിൽ നിന്ന് നീക്കം ചെയ്യുകയും ചെയ്തു.പിന്നീട് യാത്ര തുടരുകയും വാഷി റെയിൽവെ സ്റ്റേഷനിൽ എത്തിയപ്പോൾ ഇരുമ്പ് കഷ്ണം സ്റ്റേഷൻ ഇൻചാർജിനെ ഏൽപ്പിക്കുകയും ചെയ്തു.

അതേസമയം ഇരുമ്പ് കഷ്ണം കണ്ടെത്തിയ പ്രദേശത്തിന് കൃത്യമായ അതിർവരമ്പുകൾ ഇല്ലെന്നും ചേരികളാൽ ചുറ്റപ്പെട്ടതാണെന്നും അന്വേഷണത്തെ സങ്കീർണ്ണമാക്കുന്നതായി സൂചിപ്പിക്കുന്നു.

സംഭവത്തിൽ റെയിൽവേ ആർപിഎഫ് അന്വേഷണം ആരംഭിച്ചു, യാത്രക്കാരുടെ സുരക്ഷ അപകടത്തിലാക്കുന്നതിനും അതിക്രമിച്ച് കടക്കുന്നതിനും അജ്ഞാതനായ ഒരാൾക്കെതിരെ റെയിൽവേ ആക്ട് സെക്ഷൻ 153, 147 എന്നിവ പ്രകാരം കേസെടുത്തു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com