സവര്‍ക്കര്‍ സദന്‍ പൊളിച്ച് പുതിയ കെട്ടിടം പണിയാന്‍ നീക്കം

പൈതൃകസ്മാരകമാക്കണമെന്ന് അനുയായികള്‍
Move to demolish Savarkar Sadan and construct a new building

സവര്‍ക്കര്‍ സദന്‍

Updated on

മുംബൈ: വി.ഡി. സവര്‍ക്കറുടെ വസതിയായിരുന്ന സവര്‍ക്കര്‍ സദന്‍ പൊളിച്ചുമാറ്റി പുതിയ കെട്ടിടം നിര്‍മിക്കാനൊരുങ്ങുന്നു. അതേസമയം, അദ്ദേഹത്തിന്‍റെ അനുയായികള്‍ ഇതിനെ പൈതൃകസ്മാരകമാക്കി നിലനിര്‍ത്തണമെന്നാവശ്യപ്പെട്ട് രംഗത്തുവന്നിട്ടുണ്ട്.

ദാദറിലെ ശിവജി പാര്‍ക്കിനോടു ചേര്‍ന്നാണ് സവര്‍ക്കര്‍ സദന്‍ സ്ഥിതിചെയ്യുന്നത്. സവര്‍ക്കര്‍ താമസിച്ചിരുന്ന മുറി ഒരു മിനി മ്യൂസിയമായി ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. 'സ്വാതന്ത്ര്യവീര്‍ സവര്‍ക്കര്‍ രാഷ്ട്രീയ സ്മാരക്' എന്ന പേരിലുള്ള ട്രസ്റ്റാണ് ഇത് പ്രവര്‍ത്തിപ്പിക്കുന്നത്.

സവര്‍ക്കറുമായി ബന്ധപ്പെട്ട രേഖകളും ചിത്രങ്ങളും അദ്ദേഹം ഉപയോഗിച്ചിരുന്ന വസ്ത്രങ്ങളും ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. നേരത്തെ ജിന്ന ഹൗസും പൊളിച്ച് പണിയാന്‍ സര്‍ക്കാര്‍ പദ്ധതിയിട്ടിരുന്നു. അതിന് പിന്നാലെയാണ് സവര്‍ക്കര്‍ സദന്‍ പൊളിച്ചു മാറ്റി പുതിയത് നിര്‍മിക്കാനാലോചിക്കുന്നത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com