ക്രിസ്മസ് ആഘോഷിച്ച് മഹാരാഷ്ട്ര പ്രദേശ് കോൺഗ്രസ്സ് കമ്മിറ്റി, കേക്ക് വിതരണം ചെയ്തു

സ്പെഷ്യൽ കിസ്മസ് കരോളും ഒരുക്കിയിരുന്നു
ക്രിസ്മസ് ആഘോഷത്തിൽ നിന്ന്
ക്രിസ്മസ് ആഘോഷത്തിൽ നിന്ന്
Updated on

മുംബൈ: മഹാരാഷ്ട്ര പ്രദേശ് കോൺഗ്രസ്സ് കമ്മിറ്റി ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചു. മഹാരാഷ്ട്രപ്രദേശ് കോൺഗ്രസ്സ് കമ്മിറ്റി ജനറൽ സെക്രട്ടറിയും, മലയാളിയുമായ ജോജോ തോമസ്സിന്‍റെ നേതൃത്വത്തിൽ എം.പി.സി.സി ആസ്ഥാനമായ ദാദർ തിലക് ഭവനിൽ വച്ചു നടന്ന ആഘോഷപരിപാടികളിൽ മഹാരാഷ്ട്രയിലെ വിവിധ പ്രദേശങ്ങളിൽ നിന്നും സാമൂഹിക രാഷ്ട്രീയ പ്രവർത്തകരും ക്രൈസ്തവ കോൺഗ്രസ്സ് നേതാക്കളും പങ്കെടുത്തു. രാജ് റാഞ്ചി& ജോസഫ് ലോബോ ടീമിന്‍റെ സാന്താക്ലോസും, സ്പെഷ്യൽ ക്രിസ്മസ് കരോളും വേറിട്ട അനുഭവമായി .

ക്രിസ്മസ് ആഘോഷത്തിൽ നിന്ന്
ക്രിസ്മസ് ആഘോഷത്തിൽ നിന്ന്

മുൻ സ്റ്റേറ്റ് മെനോറിറ്റി കമ്മിഷൻ വൈസ് ചെയർമാൻ ജാനറ്റ് ഡിസൂസ മഹാരാഷ്ട്ര യുണൈറ്റഡ് ക്രിസ്ത്യൻ കോൺഗ്രസ്സ് നേതാക്കളായ സിന്ധ്യ ഗോഡ്കെ, സ്റ്റീഫൻ സ്വാമി, മഹുരാഷ്ട്ര കോൺഗ്രസ് സംസ്ഥാന നേതാക്കളായ രമേശ് കീർ, ഡോ. ഗജാനന്ദ് ദേശായി , ഓഫീസ് സൂപ്രണ്ട് നാംദേവ് ചവാൻ, സ്റ്റേറ്റ് സെൽ അഡ്മിനിസ്റ്റേറ്റർ പ്രഗ്ന്യാ വാഗ്മാരെ, ധനരാജ് റാത്തോട് , ആ ഷീഷ് ദുബെ, സുഭാഷ് പാക്കറെ , സ്റ്റേറ്റ് സെൽ പ്രസിഡൻറ്റ് നിതിൻ പാട്ടീൽ,ധനജ്ഞയ് കാപ്തെ, രാഷ്ട്രിയ സമൂഹ്യ സംസ്കാരിക പ്രവർത്തകരായ നിമ്മി മാത്യു , ജോബീൻ കല്യാൺ ഡോമ്പിവിലി ജില്ലാ കോൺഗ്രസ്സ് കമ്മിറ്റി ജനറൽ സെക്രട്ടറി നെല്ലൻ ജോയി, എന്നിവരെ കൂടാതെ വസായ്, പനവേൽ അമ്പർനാഥ് തുടങ്ങിയ വിവിധ പ്രദേശത്തെ കോൺഗ്രസ്സ് പ്രവർത്തകരും നേതാക്കളും ക്രിസ്തുമസ് ആഘോഷ ത്തിൽ പങ്കെടുക്കുവാൻ കോൺഗ്രസ്സ് ആസ്ഥാനത്തെത്തിയിരുന്നു.

കഴിഞ്ഞ ഏതാനും വർഷങ്ങളായി എംപിസിസി ആസ്ഥാനത്ത് ക്രിസ്മസ് ആഘോഷിക്കാറുണ്ടെന്ന് ജോജോ തോമസ് പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com