സീവുഡ്‌സ് ശ്രീ ധര്‍മ ശാസ്താമഹാവിഷ്ണു ക്ഷേത്രത്തില്‍ മണ്ഡലകാല മഹോത്സവം

ഡിസംബര്‍ 21-ന് രഥോത്സവം
Mandalakaala Mahotsavam at Seawoods Sri Dharma Sastha Maha Vishnu Temple

സീവുഡ്‌സ് ശ്രീ ധര്‍മ്മ ശാസ്താമഹാവിഷ്ണു ക്ഷേത്രത്തില്‍മണ്ഡലകാല മഹോത്സവം

Updated on

നവിമുംബൈ: സീവുഡ്‌സ് ശ്രീ ധര്‍മ ശാസ്താമഹാവിഷ്ണു ക്ഷേത്രത്തില്‍ ഈ വര്‍ഷത്തെ മണ്ഡലകാല മഹോത്സവം ഡിസംബര്‍ 20, 21 തീയതികളിലായി ആചരിക്കും. മണ്ഡലകാലത്തോടനുബന്ധിച്ചുള്ള വിവിധ പൂജകളും സാംസ്‌കാരിക പരിപാടികളും ഈ രണ്ട് ദിവസങ്ങളിലായി നടക്കും.

20-ന്, പ്രശസ്ത നര്‍ത്തകി അനുരാധ ശശികുമാറും സംഘവും അവതരിപ്പിക്കുന്ന നൃത്തപരിപാടി ഉത്സവത്തിന് സാംസ്‌കാരിക ഭംഗിയും കലാരൂപങ്ങളുടെ വൈവിധ്യവും പകര്‍ന്നാടും.

ഡിസംബര്‍ 21-ന്, മണ്ഡലകാല മഹോല്‍സവത്തിന്‍റെ കേന്ദ്ര ആകര്‍ഷണമായ ഘോഷയാത്ര (രഥോത്സവം) വൈകിട്ട് 6 മണിക്ക് കരാവേ ഗണപതി ക്ഷേത്രത്തില്‍ നിന്ന് ഭംഗിയേറിയ രീതിയില്‍ ആരംഭിക്കും.

പരമ്പരാഗത കേരളീയ ഉത്സവ വൈഭവത്തിന്‍റെ സമുച്ചയമായ ഈ ഘോഷയാത്രയില്‍ പഞ്ചവാദ്യം, ശിങ്കാരിമേളം, തെയ്യം താലപ്പൊലി, ദീപാലങ്കാരത്തോടെ അലങ്കരിച്ച രഥം, എന്നിവയുടെ അകമ്പടിയോടെയാണ് ഘോഷയാത്ര.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com