

മന്ദിരസമിതി വാശി യൂണിറ്റ് വാർഷികം ഞായറാഴ്ച
മുംബൈ: ശ്രീനാരായണ മന്ദിരസമിതി വാശി യൂണിറ്റിന്റെ ് വാര്‍ഷികം 16 ന് വൈകിട്ട് 5.30ന് വാശി ഗുരുസെന്ററില്‍ നടത്തും. സമിതി പ്രസിഡന്റ് എം. ഐ. ദാമോദരന്‍ അധ്യക്ഷത വഹിക്കും. ഡോ. ശ്യാമവിശ്വംഭരന്‍ മുഖ്യപ്രഭാഷണം നടത്തും.
സോണല്‍ സെക്രട്ടറി എന്‍.എസ്. രാജന്‍, വനിതാ വിഭാഗം സെക്രട്ടറി സുജാത ശശിധരന്‍ എന്നിവരും സംസാരിക്കും. അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക്മണലൂര്‍ നടുപറമ്പില്‍ സുഷമ മെമ്മോറിയല്‍ എന്‍ഡോമെന്റ് അവാര്‍ഡ് വിതരണവും ഉണ്ടായിരിക്കും.
യൂണിറ്റ് സെക്രട്ടറി രാധാകൃഷ്ണ പണിക്കര്‍ സ്വാഗതവും കൗണ്‍സില്‍ അംഗം അഡ്വ: എന്‍.വി. രാജന്‍ കൃതജ്ഞതയും പറയും. യോഗാനന്തരം ഭക്ഷണവും ഉണ്ടായിരിക്കും. ഫോണ്‍: 9869253770.