സമൃദ്ധി മഹാമാർഗ് എക്‌സ്പ്രസ് വേ നവംബറോടെ പൂർണമായും പ്രവർത്തനക്ഷമമാകുമെന്ന് എംഎസ്ആർഡിസി

ഇപ്പോൾ 90 ശതമാനം ജോലികളും പൂർത്തിയാക്കിയിട്ടുണ്ട് , കസാറ ഘട്ട് പ്രദേശത്ത് 1.8 കിലോമീറ്റർ നീളമുള്ള ഖാർദി പാലം വലിയ വെല്ലുവിളി സൃഷ്ടിക്കുന്നു
സമൃദ്ധി മഹാമാർഗ് എക്‌സ്പ്രസ് വേ നവംബറോടെ പൂർണമായും പ്രവർത്തനക്ഷമമാകുമെന്ന് എംഎസ്ആർഡിസി
സമൃദ്ധി മഹാമാർഗ് എക്‌സ്പ്രസ് വേ

മുംബൈ: സമൃദ്ധി മഹാമാർഗ് എക്‌സ്പ്രസ് വേ നവംബറോടെ പൂർണമായും പ്രവർത്തനക്ഷമമാകുമെന്ന് എംഎസ്ആർഡിസി. മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ് ഡെവലപ്‌മെന്റ് കോർപ്പറേഷൻ (എംഎസ്ആർഡിസി) ഹിന്ദുഹൃദയസാമ്രാട്ട് ബാലാസാഹേബ് താക്കറെ മഹാരാഷ്ട്ര സമൃദ്ധി മഹാമാർഗിന്റെ (എച്ച്ബിടിഎംഎസ്എം) ശേഷിക്കുന്ന ഭാഗം ഈ വർഷം നവംബറോടെ തുറക്കാൻ ആലോചിക്കുന്നു. നിലവിൽ ഇഗത്പുരി വരെ എക്‌സ്പ്രസ് വേ പ്രവർത്തിക്കുമ്പോൾ, താനെയിലെ ഇഗത്പുരിക്കും ആംനെ ഗ്രാമത്തിനും ഇടയിലുള്ള 78 കിലോമീറ്റർ ഭാഗം ഇപ്പോഴും നിർമ്മാണത്തിലാണ്.

ഇപ്പോൾ 90 ശതമാനം ജോലികളും പൂർത്തിയാക്കിയിട്ടുണ്ട് , കസാറ ഘട്ട് പ്രദേശത്ത് 1.8 കിലോമീറ്റർ നീളമുള്ള ഖാർദി പാലം വലിയ വെല്ലുവിളി സൃഷ്ടിക്കുന്നു. എട്ട് കിലോമീറ്റർ ദൈർഘ്യമുള്ള തുരങ്കത്തിന്റെ പണിയും പൂർത്തിയായി. 701 കിലോമീറ്റർ നീളമുള്ള എക്‌സ്‌പ്രസ്‌വേ ആറുവരിപ്പാതകളുള്ളതാണ്, എന്നാൽ ഇത് തൽക്കാലം ഖാർദി പാലത്തിൽ നാലുവരിയായി ചുരുങ്ങും,” ഒരു മുതിർന്ന എംഎസ്ആർഡിസി ഉദ്യോഗസ്ഥൻ പറഞ്ഞു.

പാലം സ്‌ട്രെച്ചിൽ മാത്രമേ നാലുവരിപ്പാതയുണ്ടാകൂ,രണ്ടുവരിപ്പാതകൾ ഇരുവശത്തേക്കും പ്രവർത്തനക്ഷമമാകും. ഇതൊരു താൽക്കാലിക ക്രമീകരണമായിരിക്കും, നവംബറോടെ പാലത്തിൻ്റെ ശേഷിക്കുന്ന പാതകൾ ഗതാഗതത്തിനായി തുറക്കാനും അതുവഴി മുഴുവൻ എക്‌സ്പ്രസ് വേയും ആറുവരി പദ്ധതിയാക്കാനും ഞങ്ങൾക്ക് പദ്ധതിയുണ്ട്,” ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.

"പാലം നിർമിക്കാൻ കാലതാമസമില്ലെന്നും എന്നാൽ പാലം ഉയരത്തിൽ നിർമിക്കുന്നതിനാലും ശക്തമായ കാറ്റുള്ളതിനാലും നിർമാണ പ്രവർത്തനങ്ങൾക്ക് തടസ്സമുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.നമ്മൾ സംരക്ഷിക്കേണ്ട വന്യജീവികളും അതുവഴി കടന്നുപോകുന്നുണ്ട്. എന്നാൽ, ഒക്ടോബറിലോ നവംബറിലോ പാലം പൂർത്തിയാകുമെന്ന് ഉറപ്പാക്കാൻ ഞങ്ങൾ 24 മണിക്കൂറും പ്രവർത്തിക്കുന്നു". ഉദ്യോഗസ്ഥൻ പറഞ്ഞു.

Trending

No stories found.

Latest News

No stories found.