'എംടി കാലാതീതം': ഇപ്റ്റ കേരള - മുംബൈ ചാപ്റ്ററിന്‍റെ അനുസ്മരണം ശനിയാഴ്ച

എംടി കാലാതീതം: അക്ഷര കുലപതിക്ക് അനുസ്മരണവുമായി ഇപ്റ്റ
'MT Timeless': IPTA Kerala - Mumbai Chapter's commemoration on Saturday
'എംടി കാലാതീതം': ഇപ്റ്റ കേരള - മുംബൈ ചാപ്റ്ററിന്‍റെ അനുസ്മരണം ശനിയാഴ്ച
Updated on

മുംബൈ: ഇപ്റ്റ കേരള - മുംബൈ ചാപ്റ്റർ 'എം.ടി. കാലാതീതം' എന്ന പേരിൽ എഴുത്തിന്‍റെ ഇന്ദ്രജാലം കൊണ്ട് തലമുറകള്‍ക്കായി സർഗ്ഗവസന്തം തീർത്ത വിഖ്യാത സാഹിത്യകാരൻ എം.ടി. വാസുദേവൻ നായർക്കായി അശ്രുപൂജ ഒരുക്കുന്നു.

എം.ടി. കാലാതീതത്തിൽ

എഴുത്തുകാരന്‍റെ കൃതികളുടെ വായന, പുനർവായന, കാഴ്ച്ച, ഗീതങ്ങൾ, നൃത്യാവിഷ്കാരങ്ങൾ, ഉൾക്കാഴ്ച്ചകൾ, നിരൂപണങ്ങൾ, അഭിപ്രായങ്ങൾ, ഓർമ്മക്കുറിപ്പുകൾ എന്നിവയുണ്ടാവും.

കൂടുതൽ ആളുകളെ ഉൾക്കൊള്ളിക്കുന്നതിന്‍റെ ഭാഗമായി ഡിസംബർ 28 ന് വൈകിട്ട് 4 മുതൽ 10 വരെ ഓൺലൈനായാണ് എംടി സ്മൃതി സംഘടിപ്പിക്കുന്നത്. ധാരാളം കുട്ടികളും എംടി കാലാതീതത്തിൽ പങ്കെടുക്കുമെന്ന് ഇപ്റ്റ കേരള മുംബൈ ഘടകത്തിന്‍റെ പ്രവർത്തകർ അറിയിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com