മുഖ്യമന്ത്രി ലഡ്കി ബഹിൻ യോജന: മഹാരാഷ്ട്രയിലെ 7 ഡിവിഷനുകളിലായി ശിവസേന 7 കോർഡിനേറ്റർമാരെ നിയമിച്ചു

CM Ladki Bahin Yojana: Shiv Sena Appoints 7 Coordinators in 7 Divisions of Maharashtra
മുഖ്യമന്ത്രി ലഡ്കി ബഹിൻ യോജന: മഹാരാഷ്ട്രയിലെ 7 ഡിവിഷനുകളിലായി ശിവസേന 7 കോർഡിനേറ്റർമാരെ നിയമിച്ചു
Updated on

മുംബൈ: മഹാരാഷ്ട്രയിലെ രണ്ട് കോടി വീടുകളിൽ എത്തിച്ചേരുകയെന്ന ലക്ഷ്യത്തോടെയുള്ള വിപുലമായ 'മുഖ്യമന്ത്രി മജ്ഹി ലഡ്‌കി ബഹിൻ ഫാമിലി വിസിറ്റ്' കാമ്പെയ്‌നിനായി ശിവസേന മഹാരാഷ്ട്രയിലെ 7 ഡിവിഷനുകളിൽ കോർഡിനേറ്റർമാരെ നിയമിച്ചു. 2024 സെപ്തംബർ 10-ന് താനെയിൽ മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയാണ് കാമ്പയിൻ ഉദ്ഘാടനം ചെയ്തത്. പ്രചാരണത്തിന് കീഴിൽ പാർട്ടിയുടെ ഒരു ലക്ഷം പ്രവർത്തകർ പ്രതിദിനം 15 ഗുണഭോക്തൃ കുടുംബങ്ങളെ സന്ദർശിക്കും. ഒരാഴ്ചയ്ക്കുള്ളിൽ ഒരു കോടി കുടുംബങ്ങളിലെത്തുകയാണ് ലക്ഷ്യം.

10 പ്രധാന സർക്കാർ പദ്ധതികളെക്കുറിച്ച് കുടുംബങ്ങളെ അറിയിക്കുകയാണ് ഈ സംരംഭം ലക്ഷ്യമിടുന്നത്. പ്രചാരണത്തിന്‍റെ പ്രധാന ചുമതലകൾ ശിവസേനയുടെ യുവജന വിഭാഗത്തിനാണ്. ഭൗസാഹേബ് ചൗധരിയും, രാജേന്ദ്ര ചൗധരിയും വടക്കൻ മഹാരാഷ്ട്ര,വെസ്റ്റേൺ വിദർഭയ്ക്കായി സഞ്ജയ് മോറും അനിൽ ഭോറും, മുംബൈ, താനെ മേഖലയ്ക്കായി സിദ്ധേഷ് കദമും സുസിബെൻ ഷായും, പശ്ചിമ മഹാരാഷ്ട്രയ്ക്കായി രാഹുൽ ഷെവാലെയും കൃഷ്ണ ഹെഗ്‌ഡെയും, കിഴക്കൻ വിദർഭയ്ക്ക് വേണ്ടി മനീഷ കയാൻഡെയും കിരൺ സോനവാനെയും, മറാത്ത്‌വാഡയ്‌ക്കായി അമേ ഗോലെയും അമോൽ നാവ്‌ലെയും, കൊങ്കൺ മേഖലയ്ക്കായി വൈഭവ് തോറാട്ടും രൂപേഷ് പാട്ടീലും നിയമിതരയായി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com