

മുംബൈ: മുളുണ്ട് കേരള സമാജത്തിൻ്റെ ആഭിമുഖ്യത്തിൽ ആര്യ വൈദ്യ ഫാർമസി കോയമ്പത്തൂരിൻ്റെ സഹകരണത്തോടെ സൗജന്യ ആയുർവേദ വൈദ്യ പരിശോധന ക്യാമ്പ് നടത്തുന്നു. സമാജത്തിൻ്റെ മുളുണ്ട് വെസ്റ്റിലെ മാർക്കറ്റ് റോഡിലുള്ള ആയുർവേദ ചികിത്സാകേന്ദ്രത്തിൽ വെച്ച് (ഗൗരവ് പ്ലാസ, RRT റോഡ് ) ആഗസ്റ്റ് 13ന് ഞായറാഴ്ച കാലത്ത് 10 മുതൽ വൈകീട്ട് 5 വരെ നടക്കുന്ന ക്യാമ്പിൽ മുംബയിലെ അറിയപ്പെടുന്ന ആയുർവേദ ഡോക്ടർമാരായ സുനിൽ തഗെൽ പല്ലെവാർ(MD), ഡോക്ടർ രാകേഷ്, ഡോക്ടർ ദിനേശൻ എന്നിവർ രോഗികളെ പരിശോധിക്കും.
ക്യാമ്പ് ദിവസം വാങ്ങുന്ന മരുന്നുകൾക്കും ബുക്ക് ചെയ്യുന്ന ചികിത്സകൾക്കും പ്രത്യേക ഡിസ്‌കൗണ്ട് നൽകും. രജിസ്ട്രേഷനും മറ്റു കൂടുതൽ വിവരങ്ങൾക്കും ഡിസ്‌പെൻസറി കമ്മിറ്റി അംഗങ്ങളായ എ.രാധാകൃഷ്ണൻ, സുജാത നായർ, കെ. ബാലകൃഷ്ണൻ നായർ, മോഹൻദാസ് മേനോൻ എന്നിവരെ ബന്ധപ്പെടാം
92232 93774
98921 73597
98923 16521
98190 07329