താരപ്രഭയിൽ വാർഷികം ആഘോഷിച്ച് മുളുണ്ട് കേരള സമാജം

സിനിമാതാരം നദിയ മൊയ്തു വിശിഷ്ടാതിഥിയായിരുന്നു
Mulund Kerala Samajam celebration
താരപ്രഭയിൽ വാർഷികം ആഘോഷിച്ച് മുളുണ്ട് കേരള സമാജം
Updated on

മുംബൈ: മുളുണ്ട് കേരള സമാജത്തിന്‍റെ 64 മത് വാർഷികം ആഘോഷപൂർവ്വം കൊണ്ടാടി. സെപ്റ്റംബർ 27 ന് വെള്ളിയാഴ്ച വൈകുന്നേരം മുളുണ്ട് കാളിദാസ് നാട്യ മന്ദിറിൽ, സമാജം പ്രസിഡന്‍റ് കലാശ്രീ സി.കെ.കെ. പൊതുവാളിന്‍റെ അധ്യക്ഷതയിൽ നടന്ന സാംസ്‌കാരിക സമ്മേളത്തിൽ മുംബൈ നോർത്ത് ഈസ്റ്റ്‌ എം.പി. സഞ്ജയ്‌ ദിന പാട്ടിൽ ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു.

സിനിമാതാരം നദിയ മൊയ്തു വിശിഷ്ടാതിഥിയായിരുന്നു. മുംബൈ സാമൂഹ്യ സാംസ്കാരിക രംഗത്തെ അറിയപ്പെടുന്ന വ്യക്തിത്വങ്ങളായ ലയൺ കുമാരൻ നായർ, ശ്രീനാരായണ മന്ദിര സമിതി പ്രസിഡന്‍റ് എം.ഐ. ദാമോദരൻ എന്നിവർ വീശിഷ്ടാതിഥികളായിരുന്നു. സമാജം ജനറൽ സെക്രട്ടറി സി.കെ. ലക്ഷ്മി നാരായണൻ ട്രഷറർ ടി.കെ. രാജന്ദ്ര ബാബു എന്നിവർ സംസാരിച്ചു.

ഇടശ്ശേരി രാമചന്ദ്രൻ നന്ദി പ്രകടനം നടത്തി. തുടർന്ന് നടന്ന മെഗാ കൾച്ചറൽ ഇവന്‍റിൽ ഗായകൻ വിവേകാനന്ദും ടീമും നയിച്ച ഗാനമേളയും റെജി രാമപുരത്തിന്‍റെ ഹാസ്യ വിരുന്നും അവതാരികയും നർത്തകിയുമായ പാരിസ് ലക്ഷ്മിയും ടീമിന്‍റെയും നൃത്തങ്ങളും അരങ്ങേറി.

വൈസ് പ്രസിഡന്‍റ് ഉമ്മൻ മൈക്കിൾ, സെക്രട്ടറിമാരായ ബി. കെ. കെ. കണ്ണൻ, ഗിരീഷ് കുമാർ, ജോയിന്‍റ് ട്രെഷറർ കൃഷ്ണൻ,മാനേജിങ് കമ്മിറ്റി അങ്ങളായ രാധാകൃഷ്ണൻ, സുജാത നായർ, പ്രസന്ന കുമാർ, ഉണ്ണിക്കുട്ടൻ, ബാലകൃഷ്ണൻ നായർ, മുരളി നായർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. പ്രസാദ് ഷൊർണൂർ അവതാരകനായിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com