മുളുണ്ട് കേരളസമാജം ഓണാഘോഷം ഒക്റ്റോബര്‍ 5ന്

രാവിലെ 10 മുതല്‍ ഓണാഘോഷം.
Mulund Kerala Samajam Onam celebrations on October 5th

മുളുണ്ട് കേരളസമാജം ഓണാഘോഷം

Updated on

മുംബൈ: മുളുണ്ട് കേരളസമാജത്തിന്‍റെ ഓണാഘോഷം ഒക്റ്റോബര്‍ അഞ്ചിന് വിവിധ കലാപരിപാടികളോടെ നടക്കും. മുളുണ്ട് വെസ്റ്റില്‍ അപ്നാ ബസാറിനു മുകളിലുള്ള മഹാരാഷ്ട്ര സേവാസംഘം ഹാളില്‍ രാവിലെ 10-ന് ആരംഭിക്കും.

പ്രസിഡന്‍റ് സി.കെ.കെ. പൊതുവാള്‍, ജനറല്‍ സെക്രട്ടറി സി.കെ. ലക്ഷ്മി നാരായണന്‍, ട്രഷറര്‍ രാജേന്ദ്ര ബാബു, കണ്‍വീനര്‍ കെ. ബാലകൃഷ്ണന്‍ നായര്‍ മാനേജിങ് കമ്മിറ്റിയംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്യും.

കൈകൊട്ടിക്കളി, വടംവലി, ഓണസദ്യ എന്നിവയും ഒരുക്കിയിട്ടുണ്ട്. ഉന്നതവിജയം നേടിയ വിദ്യാര്‍ഥികളെ സമ്മേളനത്തില്‍ ആദരിക്കും.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com