മുംബൈ നഗരത്തില്‍ എവിടേക്കും പോകാന്‍ ഇനി മുംബൈ വൺ ആപ്പ്

പ്ലേ സ്‌റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം
Mumbai 1 app to go anywhere in Mumbai city

മുംബൈ 1 ആപ്പ്

Updated on

മുംബൈ: മുംബൈ നഗരത്തില്‍ എത്തുന്നവര്‍ക്ക് ഇനി എവിടേക്ക് പോകാനും ഈ ആപ്പ് ഉണ്ടായാല്‍ കാര്യങ്ങള്‍ എളുപ്പമായി. മുംബൈയില്‍ എവിടേക്ക് യാത്ര ചെയ്യണമെങ്കിലും മൊബൈല്‍ ആപ്ലിക്കേഷനായ 'മുംബൈ വണ്‍' ഉപയോഗിച്ച് ടിക്കറ്റെടുക്കാം. നഗരത്തിലെയും പരിസര പ്രദേശങ്ങളിലെയും മെട്രൊ, മോണോറെയില്‍, ബസുകള്‍, ലോക്കല്‍ ട്രെയിനുകള്‍ എന്നിവയിലുടനീളം ഉപയോഗിക്കാവുന്ന ഒരൊറ്റ ക്യുആര്‍ അധിഷ്ഠിത ടിക്കറ്റ് ബുക്കിങ് ആപ്പാണിത്.

ഇതിനൊപ്പം മുംബൈയുടെ മാപ്പും വാഹനങ്ങളുടെ തത്സമയ വിവരങ്ങളും ലഭിക്കും. ഒരു മൊബൈല്‍ ഗൈഡായും ആപ്പിനെ ഉപയോഗിക്കാം. ആപ്പ് അവതരിപ്പിച്ച് രണ്ട് ദിവസത്തിനുള്ളില്‍ അര ലക്ഷത്തിലേറെ പേരാണ് ഡൗണ്‍ലോഡ് ചെയ്തത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com