മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ: വാപിക്കും സൂറത്തിനും ഇടയിലുള്ള 9 നദി പാലങ്ങളും പൂർത്തിയായി

പാലം വാപിയിൽ നിന്ന് ഏകദേശം 45 കിലോമീറ്ററും ബിലിമോറ ബുള്ളറ്റ് ട്രെയിൻ സ്റ്റേഷനിൽ നിന്ന് 6 കിലോമീറ്ററും അകലെയാണ്
Mumbai-Ahmedabad bullet train: All 9 river bridges between Vapi and Surat completed
മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ: വാപിക്കും സൂറത്തിനും ഇടയിലുള്ള 9 നദി പാലങ്ങളും പൂർത്തിയായി
Updated on

മുംബൈ: മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിയിലെ വാപിക്കും സൂറത്തിനും ഇടയിലുള്ള 9 നദി പാലങ്ങളുടെ എല്ലാ ജോലികളും പൂർത്തിയായതായി വൃത്തങ്ങൾ അറിയിച്ചു. ഒക്ടോബർ 29-ന് നവസാരി ജില്ലയിലെ ഖരേര നദിക്ക് കുറുകെയുള്ള പാലം പൂർത്തിയായിരുന്നു. ഇത് മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ സുപ്രധാന നാഴികക്കല്ല് ആയി മാറി. ഇതോടു കൂടി വാപിക്കും സൂറത്തിനും ഇടയിൽ പൂർത്തിയാക്കിയ നദീപാലങ്ങളുടെ എണ്ണം ഒമ്പതായി.

120 മീറ്റർ നീളമുള്ള ഖരേര നദിയുടെ പാലം ശ്രദ്ധേയമാണ് അതിൽ മൂന്ന് ഫുൾ സ്പാൻ ഗർഡറുകൾ ഉൾപ്പെടുന്നു. ഓരോന്നിനും 40 മീറ്ററാണ്. പാലത്തിന്‍റെ തൂണുകൾക്ക് 14.5 മുതൽ 19 മീറ്റർ വരെ ഉയരമുണ്ട്.

കൂടാതെ 4 മീറ്റർ വ്യാസമുള്ള ഒരു വൃത്താകൃതിയിലുള്ള പിയറും 5 മീറ്റർ വ്യാസമുള്ള മൂന്ന് അധിക വൃത്താകൃതിയിലുള്ള തൂണുകളും ഉൾപ്പെടുന്നു. പാലം വാപിയിൽ നിന്ന് ഏകദേശം 45 കിലോമീറ്ററും ബിലിമോറ ബുള്ളറ്റ് ട്രെയിൻ സ്റ്റേഷനിൽ നിന്ന് 6 കിലോമീറ്ററും അകലെയാണ് 'ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.

ഈ സുപ്രധാന പദ്ധതിയുടെ ഭാഗമായി ഗുജറാത്തിൽ ആസൂത്രണം ചെയ്ത 20 നദീപാലങ്ങളിൽ 12 എണ്ണം ഇപ്പോൾ പൂർത്തിയായി. വാപിയെയും സൂററ്റിനെയും ബന്ധിപ്പിക്കുന്ന പാലങ്ങളിൽ കൊളക്, പർ, ഔറംഗ, കാവേരി നദികൾ എന്നിവ ഉൾപ്പെടുന്നു. മറ്റു പാലങ്ങളുടെ പണി പുരോഗമിക്കുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com