മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതി: കടലിനടിയിലെ ടണൽ പൂർത്തിയായി

കടലിനടിയിലെ തുരങ്കത്തിന് 7 കിലോമീറ്റർ നീളമുണ്ട്
മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതി: കടലിനടിയിലെ ടണൽ പൂർത്തിയായി
കടലിനടിയിലെ ടണൽ

മുംബൈ: ഇന്ത്യയുടെ വാണിജ്യ തലസ്ഥാനമായ മുംബൈയ്ക്കും ഗുജറാത്തിലെ ഏറ്റവും വലിയ നഗരമായ അഹമ്മദാബാദിനും ഇടയിൽ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ ജോലികൾ അതിവേഗം നടന്നു കൊണ്ടിരിക്കുകയാണ്.

കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറയുന്നതനുസരിച്ച്2020 മുതൽ നിർമ്മാണത്തിലിരിക്കുന്ന പദ്ധതി കോവിഡ് പകർച്ചവ്യാധി മൂലം (തുടക്കത്തിൽ) അൽപ്പം മന്ദഗതിയിൽ ആയിരുന്നുവെന്നും എന്നാൽ കടലിനടിയിൽ തുരങ്കം നിർമ്മിക്കുന്നതിന്റെ നിർണായക ഘട്ടം കഴിഞ്ഞതായും അദ്ദേഹം അറിയിച്ചു.

ഇപ്പോൾ നിർമ്മിച്ച ഇടനില തുരങ്കം അല്ലെങ്കിൽ 394 മീറ്റർ നീളമുള്ള ADIT 6 മാസത്തിനുള്ളിലാണ് പൂർത്തിയാക്കിയത്. 21 കിലോമീറ്റർ ദൈർഘ്യമുള്ള പ്രധാന തുരങ്കത്തിന്റെ നിർമ്മാണത്തിന് ഈ തുരങ്കം സഹായിക്കും. കടലിനടിയിലെ തുരങ്കത്തിന് 7 കിലോമീറ്റർ നീളമുണ്ട്.

പദ്ധതിയുടെ ആകെ നീളം 508.18 കിലോമീറ്ററാണ്. അഹമ്മദാബാദിനും മുംബൈയ്ക്കും ഇടയിലുള്ള യാത്രയിൽ 12 സ്റ്റേഷനുകളുണ്ടെന്ന് പറയപ്പെടുന്നു. മുംബൈയിലെ ബാന്ദ്ര-കുർള കോംപ്ലക്‌സിൽ നിന്നും ട്രെയിൻ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.ബികെസി യിൽ മെട്രോ ട്രെയിൻ സംവിധാനങ്ങളുമായി ഇത് ബന്ധിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.അവയുടെ നിർമ്മാണവും നടന്നു കൊണ്ടിരിക്കുകയാണ്.

ഈ പദ്ധതി 2026-ൽ തുറക്കുമെന്നാണ് പ്രതീക്ഷ.രണ്ട് നഗരങ്ങൾ തമ്മിലുള്ള യാത്രാ സമയം ഇത് ഗണ്യമായി കുറയ്ക്കുമെന്ന് അധികൃതർ വാഗ്ദാനം ചെയ്യുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com