മുംബൈ-അഹമ്മദാബാദ് യാത്രയ്ക്ക് രണ്ട് മണിക്കൂർ; ബുള്ളറ്റ് ട്രെയ്ൻ ഉടൻ

മുംബൈയ്ക്കും അഹമ്മദാബാദിനും ഇടയില്‍ 508 കിലോമീറ്റര്‍ ദൈര്‍ഘ്യമാണുള്ളത്. മണിക്കൂറില്‍ 320 കിലോമീറ്റര്‍ വേഗതയിലായിരിക്കും ട്രെയ്ന്‍ ഓടുന്നത്.
മുംബൈ-അഹമ്മദാബാദ് യാത്രയ്ക്ക് രണ്ട് മണിക്കൂർ; ബുള്ളറ്റ് ട്രെയ്ൻ ഉടൻ | Mumbai - Ahmedabad bullet train soon

മുംബൈയ്ക്കും അഹമ്മദാബാദിനും ഇടയില്‍ 508 കിലോമീറ്റര്‍ ദൈര്‍ഘ്യമാണുള്ളത്. മണിക്കൂറില്‍ 320 കിലോമീറ്റര്‍ വേഗതയിലായിരിക്കും ട്രെയ്ന്‍ ഓടുന്നത്.

Updated on

മുംബൈ: ഇന്ത്യയിലെ ആദ്യ ബുള്ളറ്റ് ട്രെയ്ന്‍ സര്‍വീസ് മുംബൈ-അഹമ്മദാബാദ് റൂട്ടിൽ ഉടന്‍ ആരംഭിക്കും. ഇതോടെ മുംബൈയില്‍ നിന്ന് അഹമ്മദാബാദിലേക്കുള്ള യാത്രാ സമയം രണ്ട് മണിക്കൂറും ഏഴ് മിനിറ്റും ആയി ചുരുങ്ങുമെന്നും റെയ്ല്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്.

മുംബൈയ്ക്കും അഹമ്മദാബാദിനും ഇടയില്‍ 508 കിലോമീറ്റര്‍ ദൈര്‍ഘ്യമാണുള്ളത്. മുംബൈയിലെ ബാന്ദ്ര കുര്‍ള കോംപ്ലക്‌സ് (ബികെസി) പ്രദേശത്തു നിന്ന് ആരംഭിച്ച് ഗുജറാത്തിലെ വാപി, സൂററ്റ്, ആനന്ദ്, വഡോദര, അഹമ്മദാബാദ് എന്നിവിടങ്ങളുമായി മണിക്കൂറില്‍ 320 കിലോമീറ്റര്‍ വേഗതയിലായിരിക്കും ട്രെയ്ന്‍ ഓടുന്നത്.

നരേന്ദ്ര മോദി സര്‍ക്കാരിന്‍റെ 11 വര്‍ഷത്തെ ഭരണകാലയളവില്‍ 34,000 കിലോമീറ്റര്‍ പുതിയ റെയില്‍വേ ട്രാക്കുകള്‍ സ്ഥാപിച്ചുവെന്നും രാജ്യത്ത് പ്രതിദിനം ഏകദേശം 12 കിലോമീറ്റര്‍ എന്ന നിലയില്‍ പുതിയ ട്രാക്കുകള്‍ നിര്‍മിക്കപ്പെട്ടുവെന്നും വൈഷ്ണവ് അവകാശപ്പെട്ടു.

രാജ്യത്ത് 1300 റെയില്‍വേ സ്റ്റേഷനുകള്‍ പുനര്‍വികസിപ്പിച്ചു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com