മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ: കോലക് നദി പാലം പൂർത്തീകരിച്ചത് നിർണ്ണായക വഴി തിരിവാണെന്ന് അധികൃതർ

നാഷണൽ ഹൈ-സ്പീഡ് റെയിൽ കോർപ്പറേഷൻ്റെ അഭിപ്രായത്തിൽ, വാപി, ബിലിമോറ ബുള്ളറ്റ് ട്രെയിൻ സ്റ്റേഷനുകൾക്കിടയിലാണ് പാലം സ്ഥിതിചെയ്യുന്നത്
mumbai ahmedabad bullet train updates
മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ
Updated on

മുംബൈ: മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ സുപ്രധാന ഭാഗമായ ഗുജറാത്തിലെ വൽസാദ് ജില്ലയിലെ കോലാക് നദി പാലത്തിന്‍റെ നിർമ്മാണം വിജയകരമായി പൂർത്തിയാക്കിയതായി അധികൃതർ അറിയിച്ചു. രണ്ട് പ്രധാന നഗരങ്ങളെ ബന്ധിപ്പിക്കുന്നതിൽ വർദ്ധിപ്പിക്കുന്നതിൽ ഈ പാലം വലിയൊരു പങ്കാണ് വഹിക്കുന്നത്.പാലം നിർമ്മാണം പദ്ധതിയുടെ ഒരു നാഴികക്കല്ലായി കണക്കാക്കാൻ കഴിയുമെന്ന് അധികൃതർ പ്രതികരിച്ചു.

പദ്ധതിക്കായി ആസൂത്രണം ചെയ്ത 24 നദീപാലങ്ങളിൽ ഒമ്പതാമത്തെ നിർമ്മാണമാണ് കോലക് നദി പാലം. മൊത്തം 24 നദീപാലങ്ങളിൽ ഗുജറാത്തിൽ 20 ഉം മഹാരാഷ്ട്രയിൽ നാലെണ്ണവും ആണ് നിർമ്മിക്കേണ്ടി വരുന്നത്.

"മൊത്തം 160 മീറ്റർ നീളമുള്ള കോലക് നദി പാലം എഞ്ചിനീയറിംഗ് വൈദഗ്ധ്യത്തിൻ്റെ തെളിവാണ്,അതിൽ നാല് ഫുൾ സ്പാൻ ഗിർഡറുകൾ ഉൾപ്പെടുന്നു, ഓരോന്നിനും 40 മീറ്ററാണ്."നാഷണൽ ഹൈ സ്പീഡ് റെയിൽ കോർപ്പറേഷന്‍റെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു

നാഷണൽ ഹൈ-സ്പീഡ് റെയിൽ കോർപ്പറേഷൻ്റെ അഭിപ്രായത്തിൽ, വാപി, ബിലിമോറ ബുള്ളറ്റ് ട്രെയിൻ സ്റ്റേഷനുകൾക്കിടയിലാണ് പാലം സ്ഥിതിചെയ്യുന്നത്.ഹൈ-സ്പീഡ് റെയിൽ പാതയിൽ തടസ്സമില്ലാത്ത യാത്ര ഉറപ്പാക്കുന്നതിൽ കൊളാക് നദി പാലം ഒരു പ്രധാന പങ്ക് വഹിക്കാൻ തയ്യാറായി കഴിഞ്ഞു വെന്നും അധികൃതർ അറിയിച്ചു.

ബുള്ളറ്റ് ട്രെയിൻ പ്രോജക്റ്റിനായി ഉയർന്ന തലത്തിലുള്ള അടിസ്ഥാന സൗകര്യങ്ങൾ സ്ഥാപിക്കുന്നതിലെ ഞങ്ങളുടെ അർപ്പണബോധത്തിന്‍റെ തെളിവാണ് കോലക് നദി പാലത്തിന്‍റെ പൂർത്തീകരണം,'' നാഷണൽ ഹൈ സ്പീഡ് റെയിൽ കോർപ്പറേഷന്‍റെ വക്താവ് പറഞ്ഞു.

വാൽവേരിക്ക് സമീപമുള്ള സപുതാര കുന്നുകളിൽ നിന്ന് ഉത്ഭവിക്കുന്ന കോലക് നദി അറബിക്കടലിലേക്ക് ഒഴുകുന്നു, വാപി ബുള്ളറ്റ് ട്രെയിൻ സ്റ്റേഷനിൽ നിന്ന് 7 കിലോമീറ്ററിനുള്ളിലും ബിലിമോറ ബുള്ളറ്റ് ട്രെയിൻ സ്റ്റേഷനിൽ നിന്ന് 43 കിലോമീറ്ററിനുള്ളിലുമായാണ് പാലം നിർമ്മിച്ചിരിക്കുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com