
ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളം
മുംബൈ:മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളം മെയ് 8 ന് ആറ് മണിക്കൂര്‍ അടച്ചിടുന്നു.
റണ്‍വേ അറ്റകുറ്റപ്പണികളുടെ ഭാഗമായി എല്ലാ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവയ്ക്കും. മഴക്കാലമുന്നൊരുക്കങ്ങളുടെ ഭാഗമായാണ് വിമാനത്താവളത്തിന്റെ രണ്ട് റണ്‍വേകളും രാവിലെ 11:00 നും വൈകിട്ട് 5:00 നും ഇടയില്‍ അടച്ചിടുന്നത്.
എല്ലാ വര്‍ഷവും പതിവുള്ളതാണ് ഈ അറ്റകുറ്റപ്പണി.