

ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളം
മുംബൈ: മഴക്കാലത്തിനു ശേഷമുള്ള വാര്‍ഷിക റണ്‍വേ അറ്റകുറ്റപ്പണികള്‍ക്കായി രണ്ട് റണ്‍വേകളും നവംബര്‍ 20 ന് താത്കാലികമായി അടച്ചിടുവാന്‍ തീരുമാനിച്ചു. ഇതോടെ ഈ ദിവസം ആറ് മണിക്കൂര്‍ നേരത്തേക്ക് മുംബൈ വിമാനത്താവളത്തില്‍ വിമാനങ്ങള്‍ ഇറങ്ങുകയോ പറന്നുയരുകയോ ചെയ്യില്ല.
അടച്ചിടല്‍ സംബന്ധിച്ച് വിമാനക്കമ്പനികളെ മുന്‍കൂട്ടി അറിയിച്ചിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി. അതിനാല്‍ അടച്ചിടല്‍ കാലയളവില്‍ വിമാന സര്‍വീസുകള്‍ ഷെഡ്യൂള്‍ ചെയ്തിട്ടില്ല. വിമാനത്താവളത്തിലെ രണ്ട് റണ്‍വേകളും രാവിലെ 11 മുതല്‍ വൈകുന്നേരം 5 വരെയാണ് അടച്ചിടുന്നത്.