പൊങ്കാലപുണ്യം നുകര്‍ന്ന് മുംബൈയും

സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരും ആശംസകളുമായി എത്തി
Mumbai also enjoys the blessings of Pongala

ഗോരേഗാവ് അയപ്പക്ഷേത്രത്തിലെ പൊങ്കാലയില്‍ നിന്ന്

Updated on

മുംബൈ: സംസ്ഥാനത്ത് വിവിധ ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തില്‍ ആറ്റുകാല്‍ പൊങ്കാലയുടെ ചിട്ടവട്ടങ്ങളോടെ പൊങ്കാല സമര്‍പ്പണം നടത്തി. നഗരത്തില്‍ മലയാളികള്‍ ഏറെയുള്ള ബോറിവ്ലി, ഗോരേഗാവ്, കല്യാണ്‍, അംബര്‍നാഥ് , ഡോംബിവ്ലി, പന്‍വേല്‍, കൂടാതെ പുനെയിലെ വിവിധ ഭാഗങ്ങളിലുമായി ഇക്കുറിയും പൊങ്കാല മഹോത്സവത്തില്‍ വലിയ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത് . ലോകപ്രശസ്തമായ ആറ്റുകാല്‍ പൊങ്കാലയില്‍ പ്രത്യേകം തയ്യാറാക്കിയ പണ്ടാരയടുപ്പില്‍ മേല്‍ശാന്തി അഗ്നിപകര്‍ന്ന സമയത്ത് തന്നെയാണ് മുംബൈയിലെ വിവിധ ഭാഗങ്ങളില്‍ നടന്ന പൊങ്കാല മഹോത്സവങ്ങളിലും തിരി തെളിയിച്ചത് .

പന്‍വേലില്‍ ഹിന്ദു സേവാ സമിതിയും അയ്യപ്പ സേവാ സംഘവും സംയുക്തമായി നടത്തിയ പതിമൂന്നാമത് പൊങ്കാല മഹോത്സവത്തില്‍ ആയിരക്കണക്കിന് ഭക്തര്‍ പൊങ്കാല സമര്‍പ്പിച്ചു.

101 പേരടങ്ങുന്ന സ്വാഗത സംഘമാണ് വിവിധ ഹൈന്ദവ സംഘടനകളുടെ സഹകരണത്തോടെ ഏകോപനം നിര്‍വഹിച്ചത്. അമ്പേ മാതാ ക്ഷേത്രത്തിന് സമീപമായി തയ്യാറാക്കിയ ആറ്റുകാലമ്മയുടെ താല്‍ക്കാലിക ക്ഷേതത്തിലാണ് ചടങ്ങുകള്‍ നടന്നത്. പൊങ്കാലയോടനുബന്ധിച്ച് ഹൈന്ദവ ഗ്രന്ഥങ്ങളുടെ ശേഖരങ്ങള്‍ അടങ്ങിയ ബുക്ക് സ്റ്റാളുമുണ്ടായിരുന്നു. സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരും ആശംസകളുമായി എത്തി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com