ഓപ്പറേഷന്‍ തൂഫാന് പിന്തുണയുമായി മുംബൈയിലെ കലാകാരന്മാര്‍

അജീഷ് ദാസനാണ് വരികളെഴുതിയത്
Mumbai artists extend support to Operation Toofan.

ഓപ്പറേഷന്‍ തൂഫാന് പിന്തുണയുമായി മുംബൈയിലെ കലാകാരന്മാര്‍

Updated on

മുംബൈ:കേരളസര്‍ക്കാരിന്റെ ലഹരിക്കെതിരായ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് സംഗീതത്തിലൂടെ പിന്തുണയുമായി മുംബൈയിലെ കലാകാരന്മാര്‍. ആഭ്യന്തരവകുപ്പിന്റെ ലഹരിവിരുദ്ധ സംരംഭമായ ഓപ്പറേഷന്‍ തൂഫാന്‍ മുന്നോട്ടുവയ്ക്കുന്ന സന്ദേശത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വോയിസ് കള്‍ച്ചര്‍ അക്കാഡമി ഒരുക്കിയ ലഹരി നുരയുന്നൊരു ലോകം എന്ന വീഡിയോ ആല്‍ബമാണ് ശ്രദ്ധനേടുന്നത്.

ലഹരി ഉയര്‍ത്തുന്ന സാമൂഹിക വിപത്തിനെതിരെ ശക്തമായ സന്ദേശം പകരുന്നതിനൊപ്പം, യുവാക്കളെയും കുടുംബങ്ങളെയും സമൂഹത്തെയും ബോധവല്‍ക്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗാനം ഒരുക്കിയത്. സംഗീതസംവിധായകന്‍ രാംനാഥിന്റെ സംഗീതത്തില്‍ അജീഷ് ദാസന്‍ വരികളെഴുതി. പ്രശസ്ത ഗായിക രേഷ്മ രാഘവേന്ദ്രയാണ് ഗാനം ആലപിച്ചിരിക്കുന്നത്.

സമൂഹത്തിന് പ്രയോജനപ്പെടുന്ന ഒരു സംഗീതസംഭാവന ഒരുക്കണമെന്ന ആശയമാണ് ഈ ഗാനത്തിന്റെ പിറവിക്ക് പിന്നില്‍. രാംനാഥും സുഹൃത്തും ചങ്ങരംകുളം പൊലീസ് സ്റ്റേഷനിലെ അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടറുമായ ഹരിനാരായണനും തമ്മിലുള്ള ചര്‍ച്ചയിലാണ് ആശയം രൂപപ്പെട്ടത്. പിന്നീട് അത് ലഹരിക്കെതിരായ ശക്തമായ ബോധവല്‍ക്കരണ സന്ദേശം ഉള്‍ക്കൊള്ളുന്ന ഗാനമായും വീഡിയോ ആല്‍ബമായും മാറുകയായിരുന്നു.ഗാനത്തിന്റെ പ്രകാശനം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിര്‍വഹിച്ചു.

പ്രശാന്ത് നായര്‍ ഐഎഎസ്, എംഎല്‍എമാരായ മുഹമ്മദ് ഷിയാസ്, സി ആര്‍ മഹേഷ്, ജ്യോതികുമാര്‍ ചാമക്കാല, കോണ്‍ഗ്രസ് നേതാക്കളായ രാജു പി. നായര്‍, അജയ് ജുവല്‍ കുര്യാക്കോസ് തുടങ്ങിയവരും സന്നിഹിതരായി.

logo
Metro Vaartha
www.metrovaartha.com