സി എസ് എം ടി താനെ സ്റ്റേഷനുകളിലെ പ്ലാറ്റ്ഫോം വിപുലീകരണ ജോലികൾ പൂർത്തിയായി: 63- മണിക്കൂർ മെഗാ ബ്ലോക്ക് അവസാനിച്ചതായി റെയിൽവേ

താനെയിൽ 5, 6 പ്ലാറ്റ്‌ഫോമുകൾ വീതി കൂട്ടുന്നതിന്റെയും ജോലികളും പൂർത്തിയായി
സി എസ് എം ടി താനെ സ്റ്റേഷനുകളിലെ പ്ലാറ്റ്ഫോം വിപുലീകരണ ജോലികൾ പൂർത്തിയായി: 63- മണിക്കൂർ മെഗാ ബ്ലോക്ക് അവസാനിച്ചതായി റെയിൽവേ
Updated on

മുംബൈ: സെൻട്രൽ റെയിൽവേയുടെ സി എസ് എം ടി, താനെ സ്റ്റേഷനുകളിലെ പ്ലാറ്റ്ഫോം വിപുലീകരണ ജോലികൾ പൂർത്തിയായതായി റെയിൽവേ അറിയിച്ചു. ഇതോടെ 63 മണിക്കൂർ മെഗാ ബ്ലോക്ക് അവസാനിച്ചതായും റെയിൽവേ അറിയിച്ചു. 900ലധികം ലോക്കൽ ട്രെയിനുകളും 72 മെയിൽ എക്‌സ്പ്രസ് ട്രെയിനുകളും ഇതിന്റെ ഭാഗമായി റദാക്കിയിരുന്നു.സി എസ് ടി യിലെ പ്ലാറ്റ്ഫോം നമ്പർ 10, 11ന്റെ ജോലികൾ ആണ് നടന്നിരുന്നത്. താനെയിൽ 5, 6 പ്ലാറ്റ്‌ഫോമുകൾ വീതി കൂട്ടുന്നതിന്റെയും ജോലികളും പൂർത്തിയായി.

ഇനി മുതൽ 24 കോച്ചുകളുള്ള ട്രെയിനുകൾ സി എസ് ടി യിൽ ഉൾക്കൊള്ളാൻ കഴിയും. 53 മീറ്ററിൽ രണ്ട് പ്രത്യേക പോർട്ടലുകൾ സ്ഥാപിക്കുന്നതുൾപ്പെടെയുള്ള ഓവർ ഹെഡ് എക്യുപ്‌മെന്റ് (OHE) പോർട്ടലുകളുടെ നിർമ്മാണം, അസംബ്ലിങ്ങ്, ലെയിംഗ്, ഡിസന്റ്ലിംഗ് എന്നിവ ഉൾപ്പെട്ടതായിരുന്നു ഈ ജോലി. പ്ലാറ്റ്‌ഫോമുകളുടെ നീളം കൂട്ടുന്നതിനു പുറമേ പോയിന്റുകളുടെ വയറിങ്, സിഗ്നലുകൾ, ഡിസി ട്രാക്ക് സർക്യൂട്ടുകൾ, മറ്റ് സാങ്കേതിക ജോലികൾ എന്നിവയും നടത്തിയതായി റെയിൽവേ അറിയിച്ചു.

ഉയർന്ന വൈദഗ്ധ്യവും സാങ്കേതിക വൈദഗ്ധ്യവുമുള്ള 250 ജീവനക്കാരുടെയും മുതിർന്ന ഉദ്യോഗസ്ഥരുടെയും സൂപ്പർവൈസർമാരുടെയും സഹായത്തോടെയാണ് ഈ ജോലി പൂർത്തിയാക്കിയത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com