മുംബൈയിലെ പരസ്യ ബോർഡ്‌ തകർന്ന് അപകടം: പ്രതി ഭവേഷ് ഭിണ്ടേ മെയ് 26 വരെ പൊലീസ് കസ്റ്റഡിയിൽ

മുംബൈ പൊലീസിന്റെ നിരവധി സംഘങ്ങൾ ആണ് ഇയാൾക്കായി പല സംസ്ഥാനത്തും തിരച്ചിൽ നടത്തിയത്
മുംബൈയിലെ പരസ്യ ബോർഡ്‌ തകർന്ന് അപകടം: പ്രതി ഭവേഷ് ഭിണ്ടേ മെയ് 26 വരെ പൊലീസ് കസ്റ്റഡിയിൽ

മുംബൈ: മുംബൈ ഘാട്‌കോപ്പറിൽ പരസ്യ ബോർഡ്‌ തകർന്ന് അപകടമുണ്ടായ കേസിൽ പ്രതി ഭവേഷ് ഭിണ്ടേ മെയ് 26 വരെ പൊലീസ് കസ്റ്റഡിയിൽ. അപകടത്തിൽ 16 ജീവനുകളാണ് നഷ്ട്ടപെട്ടത്. മിനിഞ്ഞാന്ന് അറസ്റ്റിലായ പ്രതി ഭവേഷ് ഭിണ്ടേയെ മെയ് 26 വരെ പോലീസ് കസ്റ്റഡിയിൽ വിടാൻ ഇന്നലെ കോടതി ഉത്തരവായി.

ഏകദേശം 72 മണിക്കൂർ നീണ്ട മുംബൈ ക്രൈം ബ്രാഞ്ചിന്റെ തിരച്ചിലിന് ശേഷമാണ് 51 കാരനായ ഭിൻഡെയെ വ്യാഴാഴ്ച മുംബൈ ക്രൈംബ്രാഞ്ചും പന്ത് നഗർ പൊലീസും ചേർന്ന് രാജസ്ഥാനിലെ ഉദയ്പൂരിലെ ഒരു ഹോട്ടലിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

മുംബൈ പൊലീസിന്റെ നിരവധി സംഘങ്ങൾ ആണ് ഇയാൾക്കായി പല സംസ്ഥാനത്തും തിരച്ചിൽ നടത്തിയത്. ഒരു രഹസ്യ ഓപ്പറേഷൻ' ആയിരുന്നു ഇതെന്ന് പൊലിസ് വ്യക്തമാക്കി.സാധാരണയായി, മുംബൈ പൊലീസ് മറ്റൊരു സംസ്ഥാനത്ത് തിരച്ചിൽ നടത്തുമ്പോൾ, അവർ സഹായത്തിനായി പ്രാദേശിക പോലീസിനെ ഉൾപ്പെടുത്താറുണ്ട്. എന്നാൽ ഈ സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് എല്ലാ ഓപ്പറേഷനുകളും മുംബൈ പോലീസ് മാത്രമാണ് നടത്തിയത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com