സെൻട്രൽ റെയിൽവെയുടെ 63 മണിക്കൂർ മെഗാ ബ്ലോക്ക് ഇന്ന് അർധരാത്രി മുതൽ: 956 ലോക്കൽ ട്രെയിനുകൾ മുടങ്ങിയേക്കും

നിലവിൽ ട്രെയിനുകളിലെ 18 വരെയുള്ള കോച്ചുകളിലേക്ക് മാത്രമേ ഈ പ്ലാറ്റ്ഫോമുകളിൽ നിന്ന് കയറാനാകൂ
സെൻട്രൽ റെയിൽവെയുടെ 63 മണിക്കൂർ മെഗാ ബ്ലോക്ക് ഇന്ന് അർധരാത്രി മുതൽ: 956 ലോക്കൽ ട്രെയിനുകൾ മുടങ്ങിയേക്കും

മഹാരാഷ്ട്ര: മുംബൈ ഛത്രപതി ശിവാജി മഹാരാജ് ടെർമിനസിലെയും (സിഎസ്എംടി) താനെ റെയിൽ വേ സ്റ്റേഷനിലെയും പ്ലാറ്റ്ഫോമുകളുടെ നീളം കൂട്ടുന്നതിന്റെ ഭാഗമായി 63 മണിക്കൂർ മെഗാ ബ്ലോക്ക് ഇന്ന് ആരംഭിക്കും. താനെ ‌സ്റ്റേഷനിൽ ഇന്ന് അർധരാത്രി മുതൽ 63 മണിക്കൂറും സി എസ്എംടിയിൽ നാളെ അർധ രാത്രി മുതൽ 36 മണിക്കൂറുമാണ് ബ്ലോക്ക് നടപ്പിലാക്കുന്നത്.

72 ദീർഘദൂര ട്രെയിനുകളും ഹാർബർ, മെയിൻ ലൈനുകളി ലായി 956 ലോക്കൽ ട്രെയിനുകളും മുടങ്ങുമെന്നാണ് റിപ്പോർട്ട്. നിരവധി മുംബൈ പൂനെ ട്രെയിനുകളും റദാക്കിയിട്ടുണ്ട്. സിഎസ്എംടിയിൽ 10, 14 പ്ലാറ്റ്ഫോമുകളുടെ നീളമാണ് കൂട്ടുന്നത്. നിലവിൽ ട്രെയിനുകളിലെ 18 വരെയുള്ള കോച്ചുകളിലേക്ക് മാത്രമേ ഈ പ്ലാറ്റ്ഫോ മുകളിൽ നിന്ന് കയറാനാകൂ.

അറ്റകുറ്റപ്പണി പൂർത്തിയാകുന്നതോടെ 24 വരെയുള്ള കോച്ചുകളിലേക്കും ഇവിടുന്ന് കയറാൻ സാധിക്കും. താനെയിൽ 5, 6 പ്ലാറ്റ്ഫോമുകളുടെ നീളമാണ് കൂട്ടുന്നത്. ഈ ദിവസങ്ങളിൽ മെയിൻ ലൈനിൽ ബൈക്കുള വരെയും ഹാർബർ ലൈനിൽ വഡാല വരെയും മാത്രമേ ലോക്കൽ ട്രെയിനുകളുടെ സർവീസ് ഉണ്ടാകൂ. ഇതനുസരിച്ച് യാ ത്രകൾ ക്രമീകരികണമെന്ന് അധികൃതർ അറിയിച്ചു.

Trending

No stories found.

Latest News

No stories found.