മൺസൂൺ സമയത്ത്‌ മുംബൈയിൽ നഗരവാസികൾക്ക് എസ്എംഎസ് വഴി കാലാവസ്ഥാ അപ്‌ഡേറ്റുകൾ ലഭിക്കും: ബിഎംസി

ബിഎംസി കമ്മീഷണർ ഇഖ്ബാൽ സിംഗ് ചാഹലിൻ്റെ നേതൃത്വത്തിൽ വിവിധ ഏജൻസികളുമായി ദുരന്തനിവാരണത്തെക്കുറിച്ചും മഴക്കാല തയ്യാറെടുപ്പിനെക്കുറിച്ചും യോഗം ചേർന്നിരുന്നു
മൺസൂൺ സമയത്ത്‌ മുംബൈയിൽ നഗരവാസികൾക്ക് എസ്എംഎസ് വഴി കാലാവസ്ഥാ അപ്‌ഡേറ്റുകൾ ലഭിക്കും: ബിഎംസി

മുംബൈ: നഗരത്തിൽ മൺസൂൺ കാലയളവിൽ നഗരവാസികൾക്ക് മൊബൈൽ ഫോണിൽ എസ്എംഎസ് വഴി കാലാവസ്ഥാ അപ്‌ഡേറ്റുകൾ ലഭിക്കുമെന്ന് ബ്രിഹൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബിഎംസി) അറിയിച്ചു.

കാലാവസ്ഥയെ കുറിച്ച് യഥാസമയം മുന്നറിയിപ്പ് നൽകുന്നതിന് ജില്ലാ ദുരന്തനിവാരണ വകുപ്പ് ഒരു കൺട്രോൾ റൂം സജ്ജീകരിച്ചിട്ടുണ്ടെന്നും തത്സമയ കാലാവസ്ഥാ മുന്നറിയിപ്പ് നൽകാനുള്ള സംവിധാനമുണ്ടെന്നും ബിഎംസി പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

ബിഎംസി കമ്മീഷണർ ഇഖ്ബാൽ സിംഗ് ചാഹലിൻ്റെ നേതൃത്വത്തിൽ വിവിധ ഏജൻസികളുമായി ദുരന്തനിവാരണത്തെക്കുറിച്ചും മഴക്കാല തയ്യാറെടുപ്പിനെക്കുറിച്ചും യോഗം ചേർന്നിരുന്നു.

ബെസ്റ്റ്, എംഎംആർഡിഎ, എംഎസ്ആർഡിസി, പിഡബ്ല്യുഡി, മുംബൈ മെട്രോ, റെയിൽവേ, എൻഡിആർഎഫ്, ഐഎംഡി, എംഎച്ച്എഡിഎ, മറ്റ് ഏജൻസികൾ എന്നിവയിലെ ഉദ്യോഗസ്ഥരും പൗര ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു. മഴക്കാലത്ത് ഉണ്ടാകാവുന്ന വെല്ലുവിളികൾ നേരിടാനുള്ള എല്ലാ തയ്യാറെടുപ്പുകളും വേഗത്തിലാക്കാൻ ചാഹൽ എല്ലാ വകുപ്പുകളോടും ഏജൻസികളോടും നിർദ്ദേശിച്ചു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com