കുടിവെള്ളം മുട്ടി മുംബൈ നഗരം

ടാങ്കര്‍ സമരം തുടരുന്നു
Mumbai city facing drinking water shortage

ടാങ്കര്‍ സമരം തുടരുന്നു

Updated on

fമുംബൈ: മുംബൈ വാട്ടര്‍ടാങ്കര്‍ അസോസിയേഷന്‍ അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചതിനെത്തുടര്‍ന്ന് മുംബൈയിലെ ജലവിതരണ സംവിധാനം പ്രതിസന്ധിയിലായി. നഗരത്തിലുടനീളമുള്ള 2,000-ത്തിലധികം വാട്ടര്‍ ടാങ്കറുകളാണ് സേവനങ്ങള്‍ നിര്‍ത്തിവെച്ചത്. തിങ്കളാഴ്ച മുതലാണ് സമരം ആരംഭിച്ചത്.

നഗരത്തില്‍ ജലവിതരണം താറുമാറാകുന്നതിനിടെയാണ് ടാങ്കറുകളും സമരം പ്രഖ്യാപിച്ചത്. മുംബൈയില്‍ പ്രതിദിനം 550 ദശലക്ഷം ലിറ്റര്‍ വെള്ളം വിതരണം ചെയ്യുന്നുണ്ട് ടാങ്കര്‍ അസോസിയേഷന്‍.

നഗരത്തിന്‍റെ മൊത്തം ജല ആവശ്യത്തിന്റെ ഏകദേശം എട്ട് ശതമാനംവരുമിത്. തടാകങ്ങളില്‍ ജലനിരപ്പ് കുറഞ്ഞതിനെ തുടര്‍ന്ന് ബിഎംസി നഗരത്തില്‍ കുടിവെള്ള വിതരണത്തില്‍ 10 ശതമാനം കുറവ് വരുത്തിയിരുന്നു.

logo
Metro Vaartha
www.metrovaartha.com