മുംബൈ തീരദേശ റോഡ് ഉദ്ഘാടനം ഇന്ന്

വ്യാഴാഴ്ച മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ പ്രൊജക്‌റ്റിന്‍റെ നിർമ്മാണം പരിശോധിച്ചിരുന്നു
Coastal Road Mumbai
Coastal Road Mumbai file

മുംബൈ: ധരംവീർ സ്വരാജ്യ രക്ഷക് ഛത്രപതി സംഭാജി മഹാരാജ് മാർഗിന്‍റെ (മുംബൈ തീരദേശ റോഡ്) നിർമ്മാണ പ്രവർത്തനങ്ങൾ 2018 ഒക്ടോബറിലാണ് ആരംഭിച്ചത്. തെക്കൻ മുംബൈയിലെ വർലിക്കും മറൈൻ ഡ്രൈവിനുമിടയിലുള്ള തീരദേശ റോഡിന്‍റെ തെക്കോട്ട് പോകുന്ന ഇടനാഴി, ദക്ഷിണ മുംബൈയിലെ മുംബൈ കോസ്റ്റൽ റോഡ് പ്രോജക്റ്റ് ഫേസ് 1 എന്നറിയപ്പെടുന്നു, ഇന്ന് ഗതാഗതത്തിനായി തുറക്കും.

വ്യാഴാഴ്ച മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ പ്രൊജക്‌റ്റിന്‍റെ നിർമ്മാണം പരിശോധിച്ചിരുന്നു. ഇതിന്‍റെ പദ്ധതിച്ചെലവ് 12,721 കോടി രൂപയാണ്.ധർമ്മവീർ സംഭാജി മഹാരാജ് തീരദേശ റോഡിൽ 320 ഏക്കറിൽ ലോകോത്തര സെൻട്രൽ പാർക്ക് വരുമെന്ന് ഏകനാഥ് ഷിൻഡെ പറഞ്ഞു.10.5 കിലോമീറ്റർ ദൈർഘ്യമുള്ള പാത ആദ്യഘട്ടത്തിൽ ഗതാഗതത്തിനായി തുറന്നുകൊടുക്കും. വാഹനങ്ങൾക്ക് വർലി സീഫേസ്, ഹാജി അലി ഇന്‍റർചേഞ്ച്, അമർസൺ ഇന്‍റർചേഞ്ച് പോയിന്‍റുകൾ എന്നിവിടങ്ങളിൽ നിന്ന് തീരദേശ റോഡിലേക്ക് പ്രവേശിച്ച് മറൈൻ ലൈനിൽ നിന്ന് പുറത്തുകടക്കാം.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com