തീരദേശ റോഡിന്‍റെ രണ്ടാം ഘട്ടം ഉദ്ഘാടനം ചെയ്തു

മറൈൻ ഡ്രൈവിൽ നിന്നും ഹാജി അലിയിലേക്ക് ഇനി മുതൽ വെറും 8 മിനുട്ടിലെത്താം.
തീരദേശ റോഡിന്‍റെ രണ്ടാം ഘട്ടം  ഉദ്ഘാടനം ചെയ്തു
തീരദേശ റോഡിന്‍റെ രണ്ടാം ഘട്ടം ഉദ്ഘാടനം ചെയ്തു

മുംബൈ: വർളിയെ മറൈൻ ഡ്രൈവുമായി ബന്ധിപ്പിക്കുന്ന ധർമവീർ സ്വരാജ്യ രക്ഷക് ഛത്രപതി സംഭാജി മഹാരാജ് തീരദേശ റോഡിന്‍റെ രണ്ടാം ഘട്ടം തിങ്കളാഴ്ച മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും ചേർന്ന് ഉദ്ഘാടനം ചെയ്തു. മറൈൻ ഡ്രൈവിൽ നിന്നും ഹാജി അലിയിലേക്ക് ഇനി മുതൽ വെറും 8 മിനുട്ടിലെത്താം എന്നതാണ് ഇതിന്‍റെ പ്രത്യകത. മുംബൈയിൽ അടുത്തിടെ ഉദ്ഘാടനം ചെയ്ത തീരദേശ റോഡ് മറൈൻ ഡ്രൈവിനെ ബാന്ദ്ര-വർളി സീ ലിങ്കുമായി ബന്ധിപ്പിക്കുന്നു.

പ്രിയദർശിനി പാർക്കിനും മറൈൻ ഡ്രൈവിനുമിടയിൽ 10.8 കിലോമീറ്ററിലധികം നീളുന്ന രണ്ട് ടണൽ ഇതിൽ ഉൾപ്പെടുന്നു. ആദ്യഘട്ടം മാർച്ച് 11ന് മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയും ഉപമുഖ്യമന്ത്രിമാരായ ദേവേന്ദ്ര ഫഡ്‌നാവിസും അജിത് പവാറും ചേർന്ന് ഉദ്ഘാടനം ചെയ്തു.

നേരത്തെ, ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബിഎംസി) അതിന്‍റെ 2022-23 ബജറ്റിൽ മുംബൈ തീരദേശ റോഡ് പദ്ധതിക്കായി 3200 കോടി രൂപ അനുവദിച്ചിരുന്നു.

Trending

No stories found.

Latest News

No stories found.