തീരദേശ റോഡ് ജൂൺ 10 നകം തുറക്കും: ഏകനാഥ് ഷിൻഡെ

തുരങ്കത്തിന്‍റെ ഇരുവശത്തുമുള്ള 25 ഭാഗങ്ങളിൽ വേണ്ട ക്രമീകരണങ്ങൾ ചെയ്യാനും നിർദ്ദേശിച്ചിട്ടുണ്ടെന്ന് ഷിൻഡെ
mumbai Coastal Road to be opened by June 10: Eknath Shinde
തീരദേശ റോഡ് ജൂൺ 10നകം തുറക്കും: ഏകനാഥ് ഷിൻഡെ

മുംബൈ: വർളിക്കും മറൈൻ ഡ്രൈവിനുമിടയിലുള്ള തീരദേശ പാതയുടെ രണ്ടാം ഘട്ടം ജൂൺ 10നകം തുറക്കുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ. തീരദേശ പാതയുടെ ആദ്യ ഘട്ടം മാർച്ചിൽ ഉദ്ഘാടനം ചെയ്തിരുന്നു. തീരദേശ റോഡിൽ ചിലയിടത്ത് ചോർച്ചയുണ്ടെന്നും അവ പോളിമർ ഗ്രൗട്ടിംഗ് ഉപയോഗിച്ച് നികത്തുമെന്നും പരിശോധനയ്ക്ക് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കവെ മുഖ്യമന്ത്രി പറഞ്ഞു. മഴക്കാലത്തു വെള്ളം കയറുന്നത് ഒഴിവാക്കാൻ തുരങ്കത്തിന്‍റെ ഇരുവശത്തുമുള്ള 25 ഭാഗങ്ങളിൽ വേണ്ട ക്രമീകരണങ്ങൾ ചെയ്യാനും നിർദ്ദേശിച്ചിട്ടുണ്ടെന്ന് ഷിൻഡെ പറഞ്ഞു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com