നടി ഹന്‍സിക വിചാരണ നേരിടണം; ഹര്‍ജി തള്ളി മുംബൈ കോടതി

കേസ് സഹോദരന്‍റെ ഭാര്യയെ പീഡിപ്പിച്ചെന്ന കേസില്‍.
Mumbai court rejects plea seeking trial of actress Hansika

ഹന്‍സിക

Updated on

മുംബൈ: സഹോദരന്‍റെ ഭാര്യയെ ഗാര്‍ഹിക പീഡനത്തിന് ഇരയാക്കിയെന്ന കേസ് റദ്ദാക്കണമെന്ന നടി ഹന്‍സികയുടെ ഹര്‍ജി മുംബൈ കോടതി തള്ളി. ഹന്‍സികയുടെ സഹോദരന്‍റെ ഭാര്യയും നടിയുമായ മുസ്‌കന്‍ നാന്‍സി ജെയിംസാണ് ഹന്‍സികയ്ക്കും അമ്മയ്ക്കുമെതിരേ കേസ് നല്‍കിയത്. സ്ത്രീധന പീഡനം, മനപൂര്‍വ്വമായ ദേഹോപദ്രവം, ഭീഷണിപ്പെടുത്തല്‍, അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് ഹന്‍സികയ്ക്കും അമ്മ ജ്യോതിക മൊത്വാനിക്കുമെതിരേ ചുമത്തിയിരിക്കുന്നത്.

ഭര്‍തൃവീട്ടുകാര്‍ പണത്തിനും ആഢംബര വസ്തുക്കള്‍ക്കുമായി തന്നെ ഉപദ്രവിച്ചിരുന്നെന്നും തന്‍റെ പേരിലുള്ള ഫ്‌ലാറ്റ് വില്‍ക്കാന്‍ നിര്‍ബന്ധിച്ചിരുന്നുവെന്നും പരാതിയില്‍ പറയുന്നുണ്ട്. ഇത്തരത്തിലുള്ള പീഡനങ്ങള്‍ കാരണം തനിക്കക് ബെല്‍സ് പാള്‍സി എന്ന രോഗാവസ്ഥ ഉണ്ടായെന്നും മുസ്‌കാന്‍റെ പരാതിയില്‍ പറയുന്നുണ്ട്. നാന്‍സിയുടെ പരാതിയില്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ ഇരുവര്‍ക്കും ജാമ്യം അനുവദിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് എഎഫ്ഐആര്‍ റദ്ദാക്കണമെന്ന ആവശ്യവുമായി ഹന്‍സിക കോടതിയെ സമീപിക്കുന്നത്. എന്നാല്‍ ഈ ആവശ്യം കോടതി തള്ളുകയായിരുന്നു. 2021 മാര്‍ച്ചിലാണ് ഹന്‍സികയുടെ സഹോദരന്‍ പ്രശാന്തും മുസ്‌കനുമായുള്ള വിവാഹം നടക്കുന്നത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com