പൊടിക്കാറ്റിൽ മുങ്ങി മുംബൈ നഗരംMetro Vaartha
സ്വന്തം ലേഖകൻ
മുംബൈ: കനത്ത ചൂടിന് അൽപ്പം ആശ്വാസമായി മുംബൈ നഗരത്തിൽ കാറ്റും മഴയും. തിങ്കളാഴ്ച ഉച്ച കഴിഞ്ഞ് മൂന്നരയോടെയാണ് മുംബൈയിലും താനെയിലും കാറ്റും മഴയും തുടങ്ങിയത്.
ഇതിനിടെ, ശക്തമായ പൊടിക്കാറ്റാണ് പല സ്ഥലങ്ങളിലും ഉണ്ടായതെന്നാണ് റിപ്പോർട്ടുകൾ. അതേസമയം, രണ്ടു ദിവസം മുമ്പ് തന്നെ താനെയിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരുന്നതായി മുംബൈ കാലാവസ്ഥ വിഭാഗത്തിൽ നിന്നു സുഷമ നായർ അറിയിച്ചു. ഇതിന്‍റെ ഭാഗമായി മുംബൈയിലും മഴയ്ക്ക് സാധ്യത ഉണ്ടെന്നും അവർ അറിയിച്ചു.