ധര്‍മേന്ദ്ര പ്രധാന്‍റെ രാജി ആഘോഷിച്ച് മുംബൈയും

മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളില്‍ വിജയാഹ്ളാദ റാലി
Mumbai expresses happiness over Dharmendra Pradhan's resignation.

അഭിജീത്ത് ദീപ്‌കെ

Updated on

മുംബൈ: ഡല്‍ഹിയില്‍ കോക്രോച്ച് ജനതാ പാര്‍ട്ടി നടത്തിയ സമരത്തിന് മുംബൈയുടെ തെരുവുകളും വലിയ പിന്തുണയാണ് നല്‍കിയത്. ധര്‍മേന്ദ്ര പ്രധാൻ രാജി വച്ചതോടെ പ്രക്ഷോഭഭരിതമായ ഇടങ്ങള്‍ ആഹ്ലാദത്തിന്‍റെ വേദികളായി മാറി. സമരനായകന്‍ അഭിജീത്ത് ദീപ്‌കെയുടെ സ്വന്തം നാടായ ഛത്രപതി സംഭാജി നഗറിലും പുണെയിലും മുംബൈയിലും വിജയാഹ്ലാദ റാലി നടത്തി. പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നടങ്കം സിജെപിയുടെ സമരത്തിന് പിന്തുണയുമായി എത്തിയിരുന്നു.

സമരം വിജയിച്ചതോടെ തന്‍റെ മകന്‍ തിരികെ വരുന്നതിനായി കാത്തിരിക്കുകയാണെന്നാണ് അഭിജീത്തിന്‍റെ മാതാവ് പ്രതികരിച്ചത്.പിതാവും മാധ്യമങ്ങളോട് സമരം വിജയിച്ചതിന്‍റെ സന്തോഷം പങ്കുവച്ചു.

പ്രതിഷേധത്തിന്‍റെ പ്രധാന കേന്ദ്രമായി ശിവാജി പാര്‍ക്ക് യുവാക്കളുടെയും വിദ്യാര്‍ഥികളുടെയും ഒത്തുചേരല്‍ ഇടമായി മാറിയിരുന്നു. ബോളിവുഡ് ഗാനങ്ങള്‍ക്കൊപ്പം ചുവടുവെച്ചും വിജയത്തിന്യും‍റെ പരിഹാസത്തിന്യും‍റെ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയുമായിരുന്നു പ്രതിഷേധം. ഒട്ടേറെ മുതിര്‍ന്നവരും ഇതില്‍ പങ്കെടുക്കാനെത്തി. മഹാരാഷ്ട്ര പൊലീസ് സമരം അടിച്ചൊതുക്കാന്‍ ശ്രമിച്ചെങ്കിലും അതിന് കഴിഞ്ഞുമില്ല.

logo
Metro Vaartha
www.metrovaartha.com