മുംബൈയിലെ ആദ്യത്തെ തീരദേശ റോഡ് ചെവ്വാഴ്ച പൊതു ജനങ്ങൾക്കായി തുറന്നുകൊടുക്കും

തീരദേശ റോഡിന്‍റെ ഉദ്ഘാടനം തിങ്കളാഴ്ചയാണ് ചെയ്തത്
മുംബൈയിലെ ആദ്യത്തെ തീരദേശ റോഡ് ചെവ്വാഴ്ച പൊതു ജനങ്ങൾക്കായി തുറന്നുകൊടുക്കും
Updated on

മുംബൈ: മുംബൈയിലെ ആദ്യത്തെ തീരദേശ റോഡ് ചെവ്വാഴ്ച പൊതു ജനങ്ങൾക്കായി തുറന്നുകൊടുക്കും.സ്ത്രീകൾക്കായി പ്രത്യേക സിറ്റി ട്രാൻസ്‌പോർട്ട് ബസ് ഉൾപ്പെടെയുള്ള സർവീസുകളാണ് തീരദേശ റോഡ് വഴി സർക്കാർ വാഗ്ദാനം ചെയ്തിരിക്കുന്നത്.

തീരദേശ റോഡിന്‍റെ ഉദ്ഘാടനം തിങ്കളാഴ്ചയാണ് ചെയ്തത്. ഇന്ന് മുതൽ 10.58 കിലോമീറ്റർ റോഡിൽ 9.5 കിലോമീറ്റർ പൊതു ജനത്തിനായി തുറന്നുകൊടുക്കും. വടക്കേയറ്റത്തെ ജോലികൾ ഇപ്പോഴും നടക്കുന്നതിനാൽ മുഴുവനായും മെയ് മാസത്തോടെ പ്രവർത്തനക്ഷമമാകുമെന്ന് പ്രതീക്ഷിക്കുന്നെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു

ഔദ്യോഗികമായി ധർമ്മവീർ സ്വരാജ്യ രക്ഷക് ഛത്രപതി സംഭാജി മഹാരാജ് മാർഗ് എന്ന് പേരിട്ടിരിക്കുന്ന മുംബൈ തീരദേശ റോഡ്, ഏകദേശം 14,000 കോടി രൂപയാണ് ചിലവ്. പണി പൂർത്തിയായിക്കഴിഞ്ഞാൽ, നഗരത്തിന്‍റെ തെക്കേ അറ്റത്തെ ബാന്ദ്ര വർളി സീ ലിങ്കുമായി ബന്ധിപ്പിക്കും. നിലവിൽ, തീരദേശ റോഡിലെ ഗതാഗതം മറൈൻ ഡ്രൈവിനും വോർലിക്കും ഇടയിലുള്ള തെക്കോട്ട് യാത്രയ്ക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. ഇത് ദിവസവും രാവിലെ 8 മുതൽ രാത്രി 8 വരെ പന്ത്രണ്ട് മണിക്കൂർ പ്രവർത്തിക്കുന്നു. ഒരു കിലോമീറ്ററിലധികം ദൈർഘ്യമുള്ള ഈ വിടവ് തീരദേശ റോഡിനെ നേരിട്ട് കടൽ പാതയുമായി ബന്ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com