മുംബൈ - ഗോവ ഹൈവേ രണ്ട് മാസത്തിനുള്ളില്‍ പൂര്‍ത്തിയാകും

93 ശതമാനം നിര്‍മാണ ജോലികളും പൂര്‍ത്തിയായി
Mumbai-Goa highway to be completed in two months

മുംബൈ-ഗോവ ഹൈവേ

Updated on

മുംബൈ: ദീര്‍ഘനാളായി മുടങ്ങിക്കിടന്ന മുംബൈ - ഗോവ ഹൈവേ പദ്ധതി രണ്ട് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് കേന്ദ്ര റോഡ് - ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു. മഹാരാഷ്ട്രയുടെ സാമ്പത്തിക തലസ്ഥാനത്തെയും കൊങ്കണ്‍ മേഖലയെയും ബന്ധിപ്പിക്കുന്ന നിര്‍ണായകമായ ഈ റോഡ് പദ്ധതി നിലവില്‍ 93 ശതമാനത്തോളം പൂര്‍ത്തിയായി.

ഏപ്രില്‍ 10-ന് താന്‍ നേരിട്ട് ഹൈവേ പരിശോധിച്ച് പുരോഗതി അവലോകനം ചെയ്യും.നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ മുംബൈ-ഗോവ ഹൈവേ യാത്രാസമയം ഗണ്യമായി കുറയ്ക്കാനാകും. കൊങ്കണ്‍ മേഖലയിലെ ടൂറിസം വര്‍ധിപ്പിക്കാനും കഴിയുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഗഡ്കരി പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com