ഏഷ്യയിലെ ശതകോടീശ്വരന്മാരുടെ എണ്ണത്തിൽ ബീജിങ്ങിനെ പിന്നിലാക്കി മുംബൈ ഒന്നാം സ്ഥാനത്ത്

ഹുറൂൺ കണക്കനുസരിച്ച് മുംബൈയിൽ 100 കോടി ഡോളറിന് മുകളിൽ സമ്പത്തുള്ള 92 പേരാണുള്ളത്
ഏഷ്യയിലെ ശതകോടീശ്വരന്മാരുടെ എണ്ണത്തിൽ ബീജിങ്ങിനെ പിന്നിലാക്കി മുംബൈ ഒന്നാം സ്ഥാനത്ത്

മുംബൈ: ഏഷ്യയിലെ ശതകോടീശ്വരന്മാരുടെ എണ്ണത്തിൽ ബീജിങ്ങിനെ പിന്നിലാക്കി മുംബൈ ഒന്നാം സ്ഥാനം സ്വന്തമാക്കി. സാമ്പത്തിക അവലോകന ഗവേഷണ സ്ഥാപനമായ ഹുറൂൺ പുറത്തുവിട്ട പട്ടികയിലാണ് മുംബൈ ആദ്യമായി ഏഷ്യയിലെ സമ്പന്നരുടെ തലസ്ഥാനമായത്.

ഹുറൂൺ കണക്കനുസരിച്ച് മുംബൈയിൽ 100 കോടി ഡോളറിന് മുകളിൽ സമ്പത്തുള്ള 92 പേരാണുള്ളത്. ഇതുവരെ ഏഷ്യയിൽ ഒന്നാമതുണ്ടായിരുന്ന ചൈനയിലെ ബീജിങ്ങിൽ 91 പേർ മാത്രമാണ് നിലവിലെ ശതകോടീശ്വരന്മാർ.

യു.എസിലെ ന്യൂയോർക്കാണ് ആഗോളതലത്തിൽസമ്പന്നരുടെ കേന്ദ്രം.ന്യൂയോർക്ക് നഗരത്തിൽ 119 ശതകോടീശ്വരന്മാരാണുള്ളത്. രണ്ടാമതുള്ള ലണ്ടനിൽ 97 പേരും ആഗോളതലത്തിൽ മൂന്നാമതായ മുംബൈയിൽ 92 പേരുമാണ് ഉള്ളത്.

ഈ സാമ്പത്തിക വർഷത്തിൽ മുംബൈയിൽ 26 ധനികരാണ് പുതിയതായി ശതകോടീശ്വരന്മാരുടെ പട്ടികയിലെത്തിയത്. അതേസമയം, ബീജിങ്ങിൽ 18 പേർ ശതകോടീശ്വര പട്ടികയിൽ നിന്ന് പുറത്താകുകയു ചെയ്തുവെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.

Trending

No stories found.

Latest News

No stories found.