കാനം രാജേന്ദ്രനെ അനുസ്മരിച്ച് മഹാനഗരം

ഇന്ത്യയിലെ ഇടതു മതനിരപേക്ഷ പ്രസ്ഥാനങ്ങൾക്കും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും കാനത്തിന്‍റെ വിയോഗം വലിയ നഷ്ടമാണ് വരുത്തി യിരിക്കുന്നതെന്ന് യോഗം അനുസ്മരിച്ചു
കാനം രാജേന്ദ്രനെ അനുസ്മരിച്ച് മഹാനഗരം
Updated on

താനെ: സിപിഐ നേതാവ് കാനം രാജേന്ദ്രന്‍റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്താനും ആറു പതിറ്റാണ്ടോളം ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും തൊഴിലാളി സംഘടനാ പ്രവർത്തനത്തിനും കാനം നൽകിയ സംഭാവനകളെ അനുസ്മരിക്കുന്നതിനുമായി സിപിഐ താനെ ജില്ലാ കൗൺസിലിന്‍റെ നേതൃത്വത്തിൽ ഡോംബിവ്‌ലിയിൽ യോഗം സംഘടിപ്പിച്ചു.

സിപിഐ ജില്ലാ സെക്രട്ടറി ആത്മാറാം വിശേയുടെ അദ്ധ്യക്ഷതയിൽ ചേർന്ന അനുസ്മരണ യോഗത്തിൽ സിപിഐ നേതാവ് ഡോ. ബാലചന്ദ്ര കാംഗോ , സിപിഎം. നേതാവ് പി.കെ.ലാലി, എൻ.കെ. ബാബു,സുഭാഷ് ലാണ്ടേ ഉദയ് ചൗധരി , സുബ്രഹ്മണ്യൻ തുടങ്ങിയവർ ഇന്ത്യയിലെ ഇടതുപക്ഷ പ്രസ്ഥാനത്തിനും തൊഴിലാളി വർഗ പ്രസ്ഥാനത്തിനും കാനം രാജേന്ദ്രൻ നൽകിയ സംഭാവനകളെപ്പറ്റി സംസാരിച്ചു.

ഇന്ത്യയിലെ ഇടതു മതനിരപേക്ഷ പ്രസ്ഥാനങ്ങൾക്കും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും കാനത്തിന്‍റെ വിയോഗം വലിയ നഷ്ടമാണ് വരുത്തി യിരിക്കുന്നതെന്ന് യോഗം അനുസ്മരിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com