മുംബൈ: രാജ്യത്തിന്‍റെ 78-ാം സ്വാതന്ത്ര്യദിനത്തിന്‍റെ ഭാഗമായി മഹാരാഷ്ട്ര എഐകെഎംസിസിയുടെ ആഭിമുഖ്യത്തിൽ പ്രസിഡന്‍റ് അസീസ് മാണിയൂർ രാവിലെ 9 മണിക്ക് പതാക ഉയർത്തി. തദവസരത്തിൽ എഐകെഎംസിസി നേതാക്കളും പ്രവർത്തകരും മധുരപലഹാരം വിതരണം ചെയ്തു.
നേതാക്കളായ ടിഎ ഖാലിദ്, വികെ സൈനുദ്ധീൻ, വിഎ കാദർ ഹാജി, മുസ്തഫ കുംബോൾ വികെ കബീർ, കണ്ണിപിയിൽ അബൂബക്കർ, പികെസി ഉമ്മർ, ഹനീഫ കുബനൂർ, അസീം മൗലവി, വാക്‌മാൻ മഹ്മൂദ് ഹാജി, ഉമ്മർ ചെറുവട്ടം, ടി.എം.എ ഫസൽ, വികെ കുഞ്ഞബ്ദുല്ല, ലത്തീഫ് മാർക്കറ്റ്, നൗഷാദ് ദർഗ, സി.എച്ച് അബ്ദുല്ല, ഉമ്മർ ഹാജി, സാലി മെട്രൊ, സത്താർ ബദരിയാ, റസാഖ് വയനാട് തുടങ്ങിയവർ പങ്കെടുത്തു.