ലക്ഷക്കണക്കിന് മലയാളികളുടെ ആശ്രയമാണ് മുംബൈ: എംപി ഷാഫി പറമ്പില്‍

ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ച് കെ.കെ. രമ
Mumbai is the refuge of millions of Malayalis, says Shafi Parambil MP

കടത്തനാടന്‍ കുടുംബകൂട്ടായ്മയുടെ എട്ടാമത് വാര്‍ഷികം ഷാഫി പറമ്പില്‍ ഉദ്ഘാടനം ചെയ്യുന്നു

Updated on

മുംബൈ: അതിര്‍ത്തിക്കപ്പുറം സ്വപ്നങ്ങള്‍ തേടി പോകുന്നവരെ തിരികെ കൊണ്ട് വരാന്‍ കഴിയണമെന്നും ഇതിനായി കേരളത്തില്‍ അവസരങ്ങള്‍ ഒരുക്കേണ്ട ഉത്തരവാദിത്തം നമുക്കുണ്ടെന്നും വടകര എംപി ഷാഫി പറമ്പില്‍ പറഞ്ഞു.നഗരം ലക്ഷക്കണക്കിന് മലയാളികളുടെ ആശ്രയമാണെന്നും മുംബൈ നഗരത്തെ കുറിച്ച് മലയാളി മനസുകളില്‍ ഓടിയെത്തുന്ന അനുഭവങ്ങള്‍ നിരവധിയാണെന്നും കടത്തനാടന്‍ കൂട്ടായ്മയില്‍ പ്രസംഗിക്കുന്നതിനിടെ അദ്ദേഹം വ്യക്തമാക്കി കഥകളിലൂടെയും വാര്‍ത്തകളിലൂടെയും സിനിമകളിലൂടെയും അവധിക്കെത്തുന്ന ബന്ധുക്കളിലൂടെയുമാണ് യുവാക്കളെ ആവേശം കൊള്ളിച്ചിട്ടുള്ളതെന്നും ഷാഫി കൂട്ടിച്ചേര്‍ത്തു.

കടത്തനാടിന്റെ പരിഛേദം മുംബൈയില്‍ കാണാന്‍ കഴിഞ്ഞതിലുള്ള സന്തോഷം മുഖ്യാതിഥി വടകര എംഎല്‍എ കെ. കെ. രമ പങ്ക് വച്ചു. കടത്തനാടന്‍ കൂട്ടായ്മ സമയോചിതമായി നടത്തി വരുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ കെകെ രമ പ്രത്യേകം പരാമര്‍ശിച്ചു.മുംബൈയില്‍ നിന്നും മടങ്ങി പോകാനുണ്ടായ സാഹചര്യം ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റി ചെയര്‍മാന്‍ രമേശന്‍ പാലേരി ഓര്‍ത്തെടുത്തു. ഇന്ന് നാടിന്റെ വികസനത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്ന് ഗ്‌ളോബല്‍ കടത്തനാടന്‍ അവാര്‍ഡ് ഏറ്റുവാങ്ങി അദ്ദേഹം വ്യക്തമാക്കി.

ബിസിനസ് ഐകണ്‍ ഓഫ് കടത്തനാട് അവാര്‍ഡ് എല്‍മാക് പാക്കേജിങ് കമ്പനി എം.ഡി സുധീഷ് സുകുമാരന് സമ്മാനിച്ചു. ഗസ്റ്റ് ഓഫ് ഓണര്‍ ആയി ഇ വി ഗ്രൂപ്പ് ഓഫ് കമ്പനി ചെയര്‍മാന്‍ കമാന്‍ഡര്‍ ഇ വി തോമസും, വിശിഷ്ടാതിഥിയായി സിനി സീരിയല്‍ താരം വീണ നായരും ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com