വനിതാ ദിനം: കേരള സമാജം സൂറത്ത് സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പിൽ വൻ ജന പങ്കാളിത്തം

ഉച്ച ഭക്ഷണം , ചായ , സ്നാക്ക്സ് തുടങ്ങിയ കാര്യങ്ങളും ക്യാമ്പിൽ പങ്കെടുത്തവർക്ക് വേണ്ടി ലഭ്യമാക്കിയിരുന്നു.
വനിതാ ദിനം: കേരള സമാജം സൂറത്ത് സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പിൽ വൻ ജന പങ്കാളിത്തം
Updated on

സൂറത്ത്: അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ചു സ്ത്രീകൾക്കായി കേരള സമാജം സൂറത്ത് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. അത്യാധുനിക സൗകര്യങ്ങളോട് കൂടിയ പ്രത്യേക കാൻസർ ഡിറ്റക്ഷൻ യൂണിറ്റ് ഉപയോഗിച്ചുള്ള കാൻസർ പരിശോധന, വിവിധ വിഭാഗങ്ങളിലെ ഡോക്ടർമാരുടെ നേരിട്ടുള്ള പരിശോധനയും സംശയ നിവാരണവും, ആരോഗ്യ ബോധവൽക്കരണ സെമിനാർ എന്നിവ ഉൾപ്പെടുത്തിക്കൊണ്ടാണ് ഒരു ദിവസം നീണ്ടു നിന്ന ഈ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിക്കപ്പെട്ടത്

വനിതാ ദിന ആഘോഷത്തിന്‍റെ ഭാഗമായി മാർച്ച് 10 ന് ഞായറാഴ്ച്ച സെന്‍റ് തോമസ് ഹയർ സെക്കണ്ടറി ഇംഗ്ലീഷ് മീഡിയം സ്കൂൾ,അലിപ്പോർ സോഷ്യൽ വെൽഫയർ ട്രസ്റ്റ്-അലിപ്പോർ ഹോസ്പിറ്റൽ &റോട്ടറി ക്ലബ്‌ ഓഫ് ചിക്ലി റിവർ ഫ്രന്‍റ്‌, ട്രസ്റ്റ് & കെയർ മെഡിക്കൽ ഗ്രൂപ്പ് എന്നിവരുമായി ചേർന്ന് ആണ് ക്യാമ്പ് നടത്തിയത്. സ്ത്രീകൾക്കായി സൗജന്യ കാൻസർ പരിശോധനയും, മെഡിക്കൽ ക്യാമ്പും ആരോഗ്യ ബോധവത്കരണ സെമിനാറും സെന്‍റ് തോമസ് സ്കൂളിൽ വെച്ച് സംഘടിപ്പിച്ചു. പ്രാഥമിക പരിശോധനകളായ ബ്ലഡ് പ്രഷർ , ബ്ലഡ് ഷുഗർ, ഭാരം, ഓക്സിജൻ ലെവൽ തുടങ്ങിയ പരിശോധനകൾക്ക് ശേഷമാണ് ഡോക്ടമാരുടെ സമീപം എത്താനുള്ള സൗകര്യം ഒരുക്കിയത്. ഉച്ച ഭക്ഷണം , ചായ , സ്നാക്ക്സ് തുടങ്ങിയ കാര്യങ്ങളും ക്യാമ്പിൽ പങ്കെടുത്തവർക്ക് വേണ്ടി ലഭ്യമാക്കിയിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com