വർത്തക് നഗർ അയ്യപ്പ ക്ഷേത്രത്തിൽ നവരാത്രി ആഘോഷിച്ചു

വർത്തക് നഗർ അയ്യപ്പ ക്ഷേത്രത്തിൽ നവരാത്രി ആഘോഷിച്ചു

Published on

താനെ: എല്ലാ വർഷവും പോലെ താനെ വർത്തക് നഗർ അയ്യപ്പ ക്ഷേത്രത്തിൽ നവരാത്രി ഗംഭീരമായി ആഘോഷിച്ചു. നവരാത്രി മഹോത്സവ ആരംഭം മുതൽ വിജയദശമി നാൾ വരെയും രാവിലെയും വൈകീട്ടും സരസ്വതി പൂജ ക്ഷേത്രത്തിൽ നടന്നിരുന്നു. സരസ്വതി പൂജ നടത്താനും ,നവരാത്രിയോടനുബന്ധിച്ച് നടത്തുന്ന മറ്റു പൂജകൾക്കും വൻ ഭക്ത ജന തിരക്കാണ് ഇപ്രാവശ്യം അനുഭവപെട്ടതെന്നു ഭാരവാഹികൾ അറിയിച്ചു. സരസ്വതി പൂജയും വിദ്യാരംഭവും മേൽശാന്തി വാസുദേവൻ നമ്പൂതിരിയുടെ നേതൃത്വത്തിലാണ് നടന്നത്.

logo
Metro Vaartha
www.metrovaartha.com