പ്രതിഷ്ഠാവാർഷികം ആഘോഷിച്ചു

പ്രതിഷ്ഠാവാർഷികം ആഘോഷിച്ചു
Updated on

റായ്‌ഗഡ്: എസ്സ്.എൻ.ഡി.പി.യോഗം മുംബൈ-താനെ യുണിയനിൽപെട്ട രസായനി-മോഹേപ്പാട ശാഖയോഗം,വനിതാ സംഘം യൂണിറ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ശ്രീബാലാജി പ്രതിഷ്ഠയുടെ പതിനൊന്നാമത് വാർഷികവും,ശ്രീനാരായണ ഗുരു,അയ്യപ്പ സ്വാമിയുടെ എട്ടാമത് വാർഷികവും ബുധനാഴ്ച്ച,കേരള പിറവി ദിനമായ നവംബർ 1ന് രാവിലെ നാലേമുക്കാൽ മണിമുതൽ രാത്രി എട്ട് മണിവരെ ഉണ്ണി ശാന്തി,പി.കെ. സാദാനന്ദൻ ശാന്തി എന്നിവരുടെ മുഖ്യകാർമികത്വത്തിൽ ശാഖാ ഗുരുമന്ദിരത്തിൽ വെച്ച് പൂജാദികർമ്മങ്ങളോടെ നടത്തുകയുണ്ടായി.

പള്ളിയുണർത്തലോടെ പൂജകൾക്ക് തുടക്കം കുറിക്കപ്പെട്ടു.തുടർന്ന് നിർമ്മാല്യ ദർശനം,അഭിഷേകം,അഷ്ടദ്രവ്യമഹാഗണപതിഹോമം, ഉഷപൂജ, പറയിടൽ, കലശപൂജ, ഉച്ചപൂജ, സരസ്വതി പൂജ, സർവ്വഐശ്വര്യപൂജ, ദീപാരാധന, അത്താഴപൂജ, പ്രസാദവിതരണം, നട അടപ്പ് എന്നിവ ഭക്തിയോടെ നടത്തി. യൂണിയൻ പ്രസിഡന്റ് എം.ബിജുകുമാർ, വനിതാ സംഘം യുണിയൻ സെക്രട്ടറി ശോഭന വാസുദേവൻ, വനിതാ സംഘം യുണിയൻ ഭാരാവാഹിയായ സുലേഖ ബാബു, സമീപശാഖാ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു. ശാഖാ പ്രസിഡന്റ് സി.പത്മനാഭൻ, വൈസ് പ്രസിഡന്റ് എം.കെ.രഘു സെക്രട്ടറി സാബു ഭരതൻ ശാഖാ കമ്മിറ്റി അംഗങ്ങൾ വനിതാ സംഘം യുണിറ്റ് ഭാരവാഹികൾ തുടങ്ങിയവർ ചടങ്ങിന് നേതൃത്വം നൽകി .

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com