
താനെ: താനെ വൃന്ദാവൻ കൈരളി കൾച്ചറൽ അസോസിയേഷന്‍റെ ഈ വർഷത്തെ ഓണാഘോഷം ഒക്ടോബർ 29ന് ഞായറാഴ്ച വിവിധ കലാപരിപാടികളോടെ ആഘോഷിക്കുകയുണ്ടായി. വൃന്ദാവൻ ഋതു പാർക്കിനടുത്തുള്ള നക്ഷത്ര ഹാളിൽ കാലത്ത് 11 മണി മുതൽ ഉച്ചക്ക് 3 മണി വരെ നടന്ന ഓണാഘോഷപരിപാടികൾ അസോസിയേഷൻ പ്രസിഡന്‍റ് കെ. ഉണ്ണികൃഷ്ണൻ, സെക്രട്ടറി മോഹൻദാസ്, ട്രെഷറർ അജിത് കുമാർ മുൻ പ്രസിഡന്‍റുമാരായ ഭരതൻ മേനോൻ,കെ. ബാലകൃഷ്ണൻ എന്നിവരുടെ സാന്നിധ്യത്തിൽ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു.
തുടർന്ന് അസോസിയേഷൻ അംഗങ്ങൾ ഓണപ്പാട്ടുകൾ,സിനിമാ ഗാനങ്ങൾ,ശാലിനി പ്രസാദിന്‍റെ നേതൃത്വത്തിൽ വനിതാ വിഭാഗത്തിന്‍റെ തിരുവാതിരക്കളി, നാടോടി നൃത്തം, സുരേഷിന്‍റെ സംവിധാനത്തിൽ സ്കിറ്റ്, ഗ്രൂപ്പ് ഡാൻസ് എന്നീ പരിപാടികൾ അവതരിപ്പിച്ചു. അസോസിയേഷൻ അംഗങ്ങളായ കെ. എം.സുരേഷ്,പ്രസാദ്, രമേശൻ, മോഹൻദാസ്, സുരേഷ്, ഉണ്ണികൃഷ്ണൻ,ബാലകൃഷ്ണൻ,ജിനചന്ദ്രൻ, സുധി, അജിത്കുമാർ,കുഞ്ഞു മോൻ, നാരായണൻ കുട്ടി നമ്പ്യാർ,രാമചന്ദ്രൻ,ശശികുമാർ മേനോൻ,അജിത്.ആർ,മോഹൻമേനോൻ, രവികുമാർ എന്നിവർ ഒരുക്കിയ കൂറ്റൻ പൂക്കളം പ്രത്യേക ശ്രദ്ധ നേടി.മലയാള മിഷൻ കോ ഓർഡിനേറ്റർ അഡ്വക്കേറ്റ് പ്രേമ മേനോൻ എന്നിവർ പരിപാടിയിൽ സംബന്ധിച്ചു. മഹാബലിയുടെ എഴുന്നള്ളത്തും ഓണ സദ്യക്കും ശേഷം 3 മണിക്ക് പരിപാടികൾ അവസാനിച്ചു. ഇടശ്ശേരി രാമചന്ദ്രൻ പരിപാടികൾ നിയന്ത്രിച്ചു.