
മുംബൈ: മുംബൈയിൽ ക്യാപിറ്റൽ മാർക്കറ്റിൽ അച്ചടി മേഖലയിൽ തിളങ്ങി വീണ്ടും മലയാളി സ്ഥാപനമായ എം ജി എം പ്രിന്റ് ടെക് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി.ഷെയർ മാർക്കറ്റിലെ വിവരങ്ങൾ വിശകലനം ചെയ്യുന്ന പ്രൈം ഡാറ്റ ഗ്രൂപ്പിലെ റാങ്കിങ് ലിസ്റ്റിലാണ് തുടർച്ചയായി മൂന്നാം വർഷവും പബ്ലിക് NCD സ് പ്രിന്റിംഗ് ഒന്നാം സ്ഥാനം എം ജി എം നിലനിർത്തിയത്.അതേസമയം ദിവാലി യോടനുബന്ധിച്ചു ലഭിച്ച ഈ അപൂർവ്വ നേട്ടം ജീവനക്കാർ ഉൾപ്പെടെയാണ് ആഘോഷിച്ചത്.ഈ നേട്ടത്തിൽ കമ്പനി സന്തോഷം പങ്കിട്ടത് വേറൊരു രീതിയിൽ ആയിരുന്നു. എം ജി എം ന്റെ ജീവനക്കാരായ 4 പേർക്ക് ടു വീലർ സമ്മാനമായി നൽകിയാണ് ദിവാലി ആഘോഷിച്ചത്".
തന്റെ കൂടെ 2019 മുതൽ ജോലി ചെയ്തു വരുന്ന 4 ജീവനക്കാർക്ക് ദിവാലിക്ക് ടു വീലർ നൽകി.ജീവനക്കാർക്കും കമ്പനിയുടെ ഉയർച്ചയിൽ വലിയൊരു പങ്കുണ്ട്"
കമ്പനി ഡയറക്ടർ റെന്നി ഫിലിപ്പ് പറഞ്ഞു. മുംബൈയിലെ ക്യാപിറ്റൽ മാർക്കറ്റിലെ ബിസിനസിൽ കാലങ്ങളായി ഗുജറാത്തികളും മാർവാഡികളും ആണ് ഭൂരിഭാഗം പേരും.അച്ചടി രംഗത്ത് ഏറ്റവും വലിയ വെല്ലുവിളി നേരിടുന്ന ഒരു മേഖലയാണ് ഷെയർ മാർക്കറ്റ് മായി ബന്ധപ്പെട്ട ജോലികൾ.
ഷെയർ മാർക്കറ്റ് ലേക്കുള്ള ഫോമുകൾ,അപേക്ഷകളെല്ലാം തന്നെ പ്രിന്റ് ചെയ്യുന്നത് എം ജി എം ആണ്. 2019 മുതലാണ് ഷെയർ മാർക്കറ്റ് രംഗത്ത് പ്രവർത്തിച്ചു വരുന്നത്,അദ്ദേഹം പറഞ്ഞു. "ബിസിനസ് രംഗത്ത് പല തടസ്സങ്ങളും തരണം ചെയ്താണ് മുന്നോട്ട് പോയത്. ഇവിടെ വരെ എത്താൻ സഹായിച്ചത് ഗുജറാത്തികൾ ഉൾപ്പെടെയുള്ള സമൂഹമാണെന്നും" അദ്ദേഹം കൂട്ടിച്ചേർത്തു,
പത്തനംതിട്ട ജില്ലയിൽ തിരുവല്ല താലൂക്കിൽ നിരണം പഞ്ചായത്ത് സ്വദേശിയാണ് റെന്നി ഫിലിപ്പ്.മുംബൈയിൽ ഡോംബിവിലി യിൽ താമസിച്ചു വരുന്നു. മലയാളികൾ സാധാരണ ഷെയർ മാർക്കറ്റ് പോലുള്ള മേഖലയിൽ വരാറില്ല.അതുകൊണ്ട് തന്നെ ഏക മലയാളി സ്ഥാപനം എന്ന നിലയിൽ അഭിമാനം ഉണ്ടെന്നും റെന്നി ഫിലിപ്പ് പറഞ്ഞു.ഇന്ത്യയിലെ തന്നെ പല പ്രമുഖ കോർപറേറ്റ് കമ്പനികളുടെയും കലണ്ടർ, ഡയറികൾ പ്രിന്റ് ചെയ്യുന്നത് ഇവിടയാണ്.കൂടാതെ പല ക്ഷേത്രങ്ങളുടെയും ഡയറി,മറ്റു പല ജോലികളും എംജിഎം എൽ ആണ് ചെയ്തു വരുന്നത്. മുംബൈയിലും പരിസര പ്രദേശങ്ങളിലും ജീവ കാരുണ്യ പ്രവർത്തനങ്ങൾക്കും സാമൂഹ്യ രംഗത്തും നൽകിയ സംഭാവനകൾ കണക്കിലെടുത്ത് റെന്നി ഫിലിപ്പിനെ തേടി പല പുരസ്കാരങ്ങളും തേടിയെത്തിട്ടുണ്ട്