
മുംബൈ: മലയാള ഭാഷ പ്രചാരണ സംഘത്തിന്‍റെ ആഭിമുഖ്യത്തിൽ നടക്കുന്ന മലയാളോത്സവത്തിന്‍റെ ഭാഗമായി, ബാന്ദ്ര - ദഹിസർ മേഖലയുടെ ചിത്രരചനാ മത്സരം സഹാർ മലയാളി സമാജം പഠന കേന്ദ്രത്തിന്‍റെ നേതൃത്വത്തിൽ നാളെ രാവിലെ 11 മുതൽ 1 മണി വരെ സമാജത്തിൽ വെച്ച് നടത്തുന്നതാണ്. മത്സരത്തിൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്തിട്ടുള്ളവർ 10.30ന് മുൻപായി സമാജത്തിൽ എത്തി ചേരണമെന്ന് ഭാരവാഹികൾ അറിയിച്ചു.