അരുവിപ്പുറം പ്രതിഷ്ഠാ വാർഷികം: ഗുരുദേവഗിരിയിൽ ഞായറാഴ്ച സെമിനാർ

അരുവിപ്പുറം പ്രതിഷ്ഠാ വാർഷികം: ഗുരുദേവഗിരിയിൽ ഞായറാഴ്ച സെമിനാർ
Updated on

നവി മുംബൈ: ശ്രീനാരായണ ഗുരു1888ൽ നടത്തിയ ചരിത്ര പ്രസിദ്ധമായ അരുവിപ്പുറം ശിവ പ്രതിഷ്ഠയുടെ 136ാം വാർഷികത്തിന്‍റെ പ്രാധാന്യത്തെയും പ്രസക്തിയെയും കുറിച്ച് വിശദമായി ചർച്ചചെയ്യുന്നതിനായി ശ്രീ നാരായണ മന്ദിര സമിതിയുടെ ആഭിമുഖ്യത്തിൽ ഗുരുദേവഗിരിയിൽ സെമിനാർ നടത്തുന്നു. ഞായറാഴ്ച വൈകീട്ട് 4 .30 മുതൽ ഗുരുദേവഗിരിയിലെ ലൈബ്രറി ഹാളിലാണ് സെമിനാർ നടക്കുന്നത്.

ശ്രീ നാരായണ മന്ദിര സമിതി സാംസ്കാരിക വിഭാഗം സംഘടിപ്പിക്കുന്ന സെമിനാറിൽ സമിതി പ്രസിഡന്‍റ് എം. ഐ. ദാമോദരൻ അധ്യക്ഷത വഹിക്കും. സാംസ്കാരിക വിഭാഗം ജോയിന്‍റ് കൺവീനർ പി. പി. സദാശിവൻ വിഷയം അവതരിക്കും. സമിതി ഭാരവാഹികൾ പങ്കെടുക്കുന്ന പരിപാടിയിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി സമിതി ജനറൽ സെക്രട്ടറി ഒ കെ പ്രസാദ് അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 9552034390  9970910893

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com