കെങ്കേമമായി മലയാളി വെൽഫയർ അസോസിയേഷൻ ജോഗേശ്വരി ഈസ്റ്റ് ഓണഘോഷം

സമാജം സെക്രട്ടറി ശശീന്ദ്ര കുറുപ്പ് സമാജത്തിന്‍റെ ഉന്മനത്തെ പറ്റിയും വരുംകാലങ്ങളിൽ നടത്താനിരിക്കുന്ന ഉദ്യമങ്ങളെപ്പറ്റിയും സംസാരിച്ചു.
mumbai local news
കെങ്കേമമായി മലയാളി വെൽഫയർ അസോസിയേഷൻ ജോഗേശ്വരി ഈസ്റ്റ് ഓണഘോഷം
Updated on

മുംബൈ: മലയാളി വെൽഫയർ അസോസിയേഷൻ ജോഗേശ്വരി ഈസ്റ്റിന്‍റെ ഓണഘോഷം ഒക്ടോബർ 6 ന് ശ്രീ വൈഷ്ണവ് ട്രസ്റ്റ്‌ ഹാൾ, ജോഗശ്വരി ഈസ്റ്റിൽ വച്ചു ഗംഭീരമായി ആഘോഷിച്ചു. ബിജെപി സൗത്ത് വെസ്റ്റ് ജില്ലാ ഉപാധ്യക്ഷൻ ബാബു പിള്ളയും സെന്‍റ് അർനോൾഡ് ഹൈ സ്കൂൾ ആൻഡ് ജൂനിയർ കോളേജ് പ്രിൻസിപ്പൽ ഫാദർ ലൈജു വർക്കിയും മുഖ്യ അതിഥികൾ ആയിരുന്നു.

ആഘോഷത്തിൽ വയനാട്ടിലെ പ്രകൃതിദുരന്തത്തെ അനുസ്മരിച്ചു കമ്മറ്റി മെമ്പർ സിനി സുനിൽ കവിത പാരായണം നടത്തി. ട്രഷറർ രഞ്ജിനി നായർ സ്വാഗത പ്രസംഗം നടത്തി. സമാജം സെക്രട്ടറി ശശീന്ദ്ര കുറുപ്പ് സമാജത്തിന്‍റെ ഉന്മനത്തെ പറ്റിയും വരുംകാലങ്ങളിൽ നടത്താനിരിക്കുന്ന ഉദ്യമങ്ങളെപ്പറ്റിയും സംസാരിച്ചു. പ്രസിഡന്‍റ് ശ്രീനിവാസ് ഉണ്ണിത്താൻ അധ്യക്ഷ പ്രസംഗം നടത്തി.

സമാജം കുട്ടികളുടെ വിവിധ കലാപരിപാടികളും. സമാജം വനിതാ ടീം അവതരിപ്പിച്ച തിരുവാതിര കളി, ഗണേഷ് അയ്യർ ആൻഡ് ടീം ഡോബിവലി നടത്തിയ വിവിധ നാടൻ കലാരൂപങ്ങളും ഓണാഘോഷത്തിന് പകിട്ടേറി. സമൃദ്ധമായ ഓണസദ്യയും ആഘോഷത്തിന് മാറ്റ് കൂട്ടി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com