നവിമുംബൈ: പൊന്നാവണി 2024 എന്ന പേരിൽ സീവുഡ്സ് മലയാളി സമാജം വിഭവ സമൃദ്ധമായ സദ്യയും കലാവിരുന്നും ചേർന്ന് ഓണമാഘോഷിച്ചു. അംഗങ്ങളുടെ നൃത്ത നൃത്യങ്ങൾ, ഗാനസുധ, കോമഡി സ്കിറ്റുകൾ , നാടകം, മാവേലി മന്നന്‍റെ വരവേൽപ്പ് എന്നിവ കൊണ്ട് സമ്പന്നമായിരുന്നു ഓണാഘോഷം.
കേരളത്തിൽ നിന്നും വന്ന പാചക വിദഗ്ദ്ധർ അണിയിച്ചൊരുക്കിയ നാവിലെ രുചി മുകുളങ്ങളെ ത്രസിപ്പിക്കുന്ന ഓണസദ്യ ആഘോഷങ്ങളുടെ മുഖ്യ ആകർഷണമായിരുന്നു. HSC/SSC പരീക്ഷയിൽ ഉയർന്ന മാർക്ക് വാങ്ങിച്ച കുട്ടികൾക്കും, വ്യക്തിഗത നേട്ടങ്ങൾ വരിച്ച കുട്ടികൾക്കും, ഓണമത്സരങ്ങളിലെ വിജയികൾ, മത്സരാർഥികൾക്കും സീവുഡ്സ് മലയാളി സമാജം സമ്മാനങ്ങൾ വിതരണം ചെയ്തു. കൺവീനർ പവനൻ വന്നേരി ഓണാഘോഷങ്ങളുടെ ഏകോപനം നടത്തി.