മുംബൈയിൽ സമാധാനപരമായ വോട്ടിംഗ്' നടന്നതായി സിറ്റി പൊലീസ് ജോയിന്‍റ് കമ്മീഷണർ

മുംബൈയിലെ 6 ലോക്‌സഭ മണ്ഡലങ്ങളിൽ ആണ് തിങ്കളാഴ്ച തെരെഞ്ഞെടുപ്പ് നടന്നത്
മുംബൈയിൽ സമാധാനപരമായ വോട്ടിംഗ്' നടന്നതായി സിറ്റി പൊലീസ് ജോയിന്‍റ് കമ്മീഷണർ
Updated on

മുംബൈ: തിങ്കളാഴ്ച നടന്ന മുംബൈയിലെ ആറ് ലോക് സഭ മണ്ഡലങ്ങളിൽ വോട്ടെടുപ്പ് തീർത്തും സമാധാനപരമെന്നു സിറ്റി പൊലീസ് ജോയിന്‍റ് കമ്മീഷണർ അറിയിച്ചു. മുംബൈ നോർത്ത്, മുംബൈ നോർത്ത് വെസ്റ്റ്, മുംബൈ നോർത്ത് ഈസ്റ്റ്, മുംബൈ നോർത്ത് സെൻട്രൽ, മുംബൈ സൗത്ത് സെൻട്രൽ, മുംബൈ സൗത്ത് എന്നീ 6 ലോക്‌സഭ മണ്ഡലങ്ങളിൽ ആണ് തിങ്കളാഴ്ച തെരെഞ്ഞെടുപ്പ് നടന്നത്.

നഗരത്തിലുടനീളം അനിഷ്ട സംഭവങ്ങളോ മറ്റോ ഉണ്ടായിട്ടില്ലെന്നും മൊത്തത്തിലുള്ള വോട്ടിംഗ് പ്രക്രിയ സമാധാനപരമായാണ് പൂർത്തിയാക്കിയതെന്നും ക്രമസമാധാന കമ്മീഷണർ സത്യനാരായണ ചൗധരി പറഞ്ഞു. എന്നിരുന്നാലും, മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്നാരോപിച്ച് മെയ് 19 ന് മൂന്ന് വ്യക്തികൾക്കെതിരെ മുംബൈ പൊലീസ് കേസെടുത്തു. ഡിഎൻ നഗർ പൊലീസ് സ്‌റ്റേഷൻ പരിധിയിൽ ശിവസേന (ഷിൻഡെ) പ്രവർത്തകരും പൊലീസും തമ്മിൽ സംഘർഷമുണ്ടായതായി റിപ്പോർട്ടുകൾ ഉണ്ട് .എന്നാൽ, സംഭവം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. പ്രവർത്തകനായ അൽത്താഫ് പെവേക്കറെ പൊലീസ് കസ്റ്റഡിയിലെടുത്ത് പിന്നീട് വിട്ടയച്ചതായി ശിവസേനയുടെ നേതാവ് ശീതൾ മാത്രെ പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com